തിരുവനന്തപുരം: പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജിനെയും ആർഡിഎസ് കമ്പനി എംഡി സുമിത് ഗോയലിനെയും വിജിലൻസ് വീണ്ടും ചോദ്യംചെയ്യും.
മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ മൊഴിയുമായി ഒത്തുനോക്കുന്നതിനാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യുന്നത്. ഇരുവരും നേരത്തെ മുൻമന്ത്രിക്കെതിരെ മൊഴി നൽകിയിരുന്നു.
സൂരജിനെയും സുമിത് ഗോയലിനെയും ചോദ്യം ചെയ്തശേഷമാകും ഇബ്രാഹിം കുഞ്ഞിനെ വീണ്ടും വിജിലൻസ് ചോദ്യം ചെയ്യുക.