തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം തികഞ്ഞ അഴിമതിയെന്ന് മന്ത്രി ജി. സുധാകരൻ. പാലം നിർമാണത്തിൽ കിറ്റ്കോയ്ക്ക് വീഴ്ചപറ്റി. മേൽനോട്ട ചുമതല ഉണ്ടായിരുന്ന കിറ്റ്കോ അത് വേണ്ടവിധം ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലത്തിന്റെ ഡിസൈനിലും നിർമാണത്തിലും മേൽനോട്ടത്തിലും അപാകതയുണ്ടായി. കിറ്റ്കോയുടെ മേൽനോട്ടത്തിൽ നടന്ന എല്ലാ നിർമാണങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ പിഡബ്ല്യുഡി മന്ത്രിയുടെ ഓഫീസ് മറയാക്കി അഴിമതി നടത്തിയതായി പരാതിയില്ല. പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.