കൊച്ചി: പാലാരിവട്ടം പാലം കേസില്‍ ഓഗസ്റ്റ് 28ന് തന്നെ വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജി. പ്രകാശ് സുപ്രീംകോടതിക്ക് കത്ത് നല്കി.
ഓഗസ്റ്റ് 28നാണ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. പാലാരിവട്ടം പാലം പൊളിച്ചു പണിയണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്.
നേരത്തെ പാലത്തില്‍ ഭാരപരിശോധന നടത്താനായിരുന്നു ഹൈക്കോടതിയുടെ വിധി. എന്നാല്‍ ഭാര പരിശോധന നടത്തുകയല്ല, പാലം പൊളിച്ചു പണിയണമെന്നാണ് സർക്കാർ അറിയിച്ചത്. തുടര്‍ന്നാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സര്‍ക്കാര്‍ സമീപിച്ചത്.