കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലൻസ്. ഇബ്രാഹിംകുഞ്ഞ് കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ അനുവദിച്ചതിൽ ഗൂഢലക്ഷ്യമെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു.
പലിശ കുറച്ചത് വഴി 56 ലക്ഷം സർക്കാരിന് നഷ്ടമുണ്ടാക്കി. ടി.ഒ. സൂരജ് ഇബ്രാഹിം കുഞ്ഞിന്റെ പങ്കിനെക്കുറിച്ച് മൊഴി നൽകിയിട്ടുണ്ടെന്നും വിജലൻസ് കോടതിയെ അറിയിച്ചു.
പാലം പണിയുമായി ബന്ധപ്പെട്ട അഴിമതി പണം മന്ത്രിയിലേക്ക് എത്തിയെന്നതിന്റെ ഉൾപ്പടെയുള്ള തെളിവുകൾ വിജിലൻസ് ശേഖരിച്ചുവെന്നാണ് സൂചന.