തിരുവനന്തപുരം: പാലാരിവട്ടം പാലം പുതുക്കി പണിയാൻ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമയബന്ധിതമായി പാലം പണി പൂര്‍ത്തിയാക്കാൻ ഇ ശ്രീധരനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബറിൽ പണി തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാകുന്ന പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലാരിവട്ടം പാലം പുതുക്കി പണിയും; ഒരു വര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാകുന്ന പദ്ധതിയെന്ന് മുഖ്യമന്ത്രി
