കോട്ടയം: പാലാരിവട്ടം മേൽപ്പാലം നിർമാണത്തിൽ അഴിമതിയുണ്ടെന്നും ഇബ്രാഹിംകുഞ്ഞാണ് കുറ്റക്കാരൻ എന്നുമൊക്കെയുള്ള തരത്തിൽ നടത്തുന്ന പ്രചാരണം പാലാ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളത് മാത്രമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് സമയത്ത് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം എന്തിനാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഏത് വിധത്തിലുള്ള അന്വേഷണവും നടക്കട്ടെയെന്നും അതിനെ ആരും എതിർത്തിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
പാലം നിർമാണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാൻ ഒരുക്കമാണെന്ന് ഇബ്രാഹിംകുഞ്ഞ് തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു.