പാലാ: പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അഴിമതി കാണിച്ചവർ നിയമത്തിനു മുന്നിൽ വരണം. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന മനസാക്ഷിയുടെ ശക്തിയിലാണ് ഇത് പറയുന്നതെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
പാലാരിവട്ടം കേസിൽ ഉമ്മൻ ചാണ്ടിക്കു രക്ഷപ്പെടാൻ കഴിയില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടെ മറുപടി.