കൊച്ചി: പാലാരിവട്ടം മേൽപ്പാലം അതീവ ദുർബലമെന്ന് സംയുക്ത പരിശോധനാ സമിതിയുടെ റിപ്പോർട്ട്. പാലത്തിന്റെ ഗർഡറിൽ 2183 വിള്ളലുകൾ കണ്ടെത്തി. ഇതിൽ 99 വിള്ളലുകൾക്ക് .3 മില്ലി മീറ്റീററിൽ കൂടുതൽ വലുപ്പമാണ് ഉള്ളത്. ഇവ അതീവ ഗുരുതരമാണെന്നും പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പാലത്തിലൂടെ ഭാരമേറിയ വാഹനങ്ങൾ കടന്നു പോകുന്നത് വിള്ളല്‍ വര്‍ധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 66 സെന്റിമീറ്ററില്‍ കൂടുതലുള്ള വളവുകള്‍ ഗര്‍ഡറിലുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. പരിശോധനാ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറി.