കൊച്ചി: പാലാരിവട്ടം മേൽപ്പാലം പൊളിക്കലിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പൊളിക്കുന്നതിന് മുന്പ് മേൽപ്പാലത്തിന് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നു മാസത്തിനകം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
സർക്കാരിന് ഇഷ്ടമുള്ള ഏജൻസിയെ കൊണ്ട് ഭാരപരിശോധന നടത്താമെന്നും ഇതിന്റെ ചെലവ് കരാർ കന്പനിയിൽ നിന്നും ഈടാക്കണമെന്നും കോടതി നിർദേശിച്ചു. ഭാരപരിശോധന നടത്തുന്നതിൽ സുരക്ഷാ പ്രശ്നം ഉണ്ടെന്നാണ് സർക്കാർ ഹൈക്കോടതിയിൽ നേരത്തേ അറിയിച്ചിരുന്നത്.