ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർക്ക്‌ ഹെ​ൽ​മ​റ്റ് മാത്രം പോരാ! കോ​ട​തി പ​റ​ഞ്ഞി​ട്ടും അ​ധി​കൃ​ത​ർ​ക്കു കൂ​സ​ലി​ല്ല; ജീ​വ​നെ​ടു​ത്തു ന​ഗ​ര​കു​ഴി​ക​ൾ

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ലെ കു​ഴി​ക​ൾ അ​ട​യ്ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ കാ​ണി​ക്കു​ന്ന അ​ലം​ഭാ​വ​ത്തി​ൽ ഒ​രു യു​വാ​വി​ന്‍റെ കൂ​ടി ജീ​വ​ൻ പൊ​ലി​ഞ്ഞു. ന​വം​ബ​ർ 15ന​കം കൊ​ച്ചി ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ൾ ന​ന്നാ​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​പോ​ലും പാ​ലി​ക്കാ​ത്ത വ​കു​പ്പു​ക​ളു​ടെ അ​നാ​സ്ഥ​യി​ൽ ദു​ര​ന്ത​ങ്ങ​ളും യാ​ത്രാ​ദു​രി​ത​വും തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. കു​ഴി​ക​ൾ അ​ട​യ്ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും വാ​ട്ട​ർ അ​ഥോ​റി​ട്ടി​യും ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ളും അ​തി​നി​ടെ ന​ട​ക്കു​ന്നു.

ആ​വ​ർ​ത്തി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളും ദാ​രു​ണ​മ​ര​ണ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രെ അ​സ്വ​സ്ഥ​രാ​ക്കു​ന്നി​ല്ല. ഇ​ന്ന​ലെ പാ​ലാ​രി​വ​ട്ട​ത്ത് റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണു ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ക്കാ​നി​ട​യാ​യ​ത് അ​ധി​കൃ​ത​രു​ടെ ക​ടു​ത്ത അ​നാ​സ്ഥ കാ​ര​ണ​മാ​ണ്. എ​ട്ടു മാ​സ​ത്തോ​ളം കു​ഴി അ​ങ്ങ​നെ​ത​ന്നെ കി​ട​ന്നി​ട്ടും അ​ട​യ്ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​യി​ല്ല.

വാ​ട്ട​ർ അ​ഥോ​റി​ട്ടി​യു​ടെ പൈ​പ്പ് പൊ​ട്ടി​യാ​ണ് അ​വി​ടെ കു​ഴി​യു​ണ്ടാ​യ​ത്. പൈ​പ്പ് ന​ന്നാ​ക്കാ​ൻ റോ​ഡ് കു​ഴി​ക്കു​ന്ന​തി​നാ​യി പി​ഡ​ബ്ല്യു​ഡി​യു​ടെ അ​നു​മ​തി തേ​ടി​യെ​ങ്കി​ലും ന​ൽ​കി​യി​ല്ല. വ​ലി​യ തു​ക ന​ഷ്ട​പ​രി​ഹാ​ര​മാ​യി വേ​ണ​മെ​ന്നു പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ വാ​ശി​പി​ടി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നു കു​ഴി​യ​ട​യ്ക്ക​ൽ ന​ട​ന്നി​ല്ല.

അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​യി​രു​ന്ന കു​ഴി​യു​ടെ മു​ക​ളി​ൽ ബോ​ർ​ഡ് വ​ച്ചി​രു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ ഇ​ട​ത​ട​വി​ല്ലാ​തെ നീ​ങ്ങു​ന്ന റോ​ഡി​ൽ കു​ഴി​യു​ടെ അ​ടു​ത്തെ​ത്തു​ന്പോ​ൾ മാ​ത്ര​മേ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കു കു​ഴി കാ​ണാ​ൻ ക​ഴി​യൂ. കു​ഴി മു​ന്നി​ൽ ക​ണ്ട യു​വാ​വ് വാ​ഹ​നം വെ​ട്ടി​ക്കു​ന്പോ​ൾ ബോ​ർ​ഡി​ൽ ത​ട്ടി ന​ടു​റോ​ഡി​ൽ വീ​ഴു​ക​യും ടാ​ങ്ക​ർ ലോ​റി ദേ​ഹ​ത്തു​കൂ​ടി ക​യ​റി​യി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു.

കോ​ട​തി​വി​ധി​ക്കു പു​ല്ലു​വി​ല

കൊ​ച്ചി ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യ്ക്കെ​തി​രേ ഹൈ​ക്കോ​ട​തി പ​ല​പ്രാ​വ​ശ്യം ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​താ​ണ്. ക​ഴി​ഞ്ഞ മാ​സം ന​ല്കി​യ ഉ​ത്ത​ര​വി​ൽ 15ന​കം റോ​ഡു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്തു ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചി​രു​ന്നു. റോ​ഡു​ക​ൾ ന​ന്നാ​ക്കാ​ൻ ഇ​നി അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ആ​ളെ കൊ​ണ്ടു​വ​ര​ണ​മോ എ​ന്നും കോ​ട​തി ചോ​ദി​ച്ച​താ​ണ്. റോ​ഡു​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ന്നാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു​വ​രു​ത്തു​മെ​ന്നും ഹൈ​ക്കോ​ട​തി മു​ന്ന​റി​യി​പ്പും ന​ൽ​കി.

ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി അ​ന​ന്ത​മാ​യി നീ​ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ർ​ശ​ന ഇ​ട​പെ​ട​ലു​മാ​യി ഹൈ​ക്കോ​ട​തി രം​ഗ​ത്തെ​ത്തി​യ​ത്. കൊ​ച്ചി കോ​ർ​പ​റേ​ഷ​നും ജി​സി​ഡി​എ​യ്ക്കു​മാ​ണ് ഹൈ​ക്കോ​ട​തി ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കൊ​ച്ചി ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ ഹൈ​ക്കോ​ട​തി നേ​ര​ത്തെ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യും​ചെ​യ്തി​രു​ന്നു.

കൊ​ച്ചി ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത വി​ധം ത​ക​ർ​ന്നെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ, ചീ​ഫ് ജ​സ്റ്റീ​സി​ന് എ​ഴു​തി​യ ക​ത്താ​ണ് ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ ഹ​ർ​ജി​യാ​യി പ​രി​ഗ​ണി​ച്ച​ത്. കൊ​ച്ചി ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, കാ​ന​ക​ളു​ടെ​യും ന​ട​പ്പാ​ത​ക​ളു​ടെ​യും നി​ർ​മാ​ണം എ​ന്നി​വ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഹൈ​ക്കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ക​യും​ചെ​യ്തു. എ​ന്നാ​ൽ കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ത​യാ​റാ​യി​ല്ല.

കു​ഴി മ​റ​യ്ക്കാ​ൻ ബോ​ർ​ഡ്

നൂ​റു​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ചെ​റു​വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും യാ​ത്ര ചെ​യ്യു​ന്ന റോ​ഡു​ക​ളി​ലെ​ല്ലാം അ​പ​ക​ട​ക​ര​മാ​യ കു​ഴി​ക​ൾ നി​ല​നി​ൽ​ക്കു​ന്നു. കു​ഴി മൂ​ടു​ന്ന​തി​നു പ​ക​രം ക​ല്ലു​ക​ളി​ട്ടും ബോ​ർ​ഡ് വ​ച്ചും മ​റ​യ്ക്കു​ക​യാ​ണ് പ​തി​വ്. ഇ​താ​ക​ട്ടെ അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

കേ​ബി​ൾ ക​ന്പ​നി​ക​ളും വാ​ട്ട​ർ അ​ഥോ​റി​ട്ടി​യും കു​ഴി​ച്ചു​ണ്ടാ​ക്കു​ന്ന ഗ​ർ​ത്ത​ങ്ങ​ൾ വ​രു​ത്തി​വ​യ്ക്കു​ന്ന അ​പ​ക​ട​ങ്ങ​ൾ ചി​ല്ല​റ​യ​ല്ല. പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ന്ന​തു ഭാ​ഗ്യം​കൊ​ണ്ടു മാ​ത്ര​മാ​ണ്. ബൈ​ക്കു​ക​ൾ കു​ഴി​യി​ൽ വീ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തു നി​ത്യ​സം​ഭ​വ​മാ​ണ്. പാ​ലാ​രി​വ​ട്ട​ത്തു​നി​ന്നു കാ​ക്ക​നാ​ട് വ​ഴി​യി​ലേ​ക്കു ക​യ​റി​യാ​ൽ കേ​ബി​ൾ കു​ഴി​ക​ളും ഗ​ർ​ത്ത​ങ്ങ​ളും നി​ര​വ​ധി​യു​ണ്ട്.

ഹെ​ൽ​മ​റ്റ് മാ​ത്രം പോ​രാ

ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ ഹെ​ൽ​മ​റ്റ് വ​ച്ച​തു​കൊ​ണ്ടു മാ​ത്രം കാ​ര്യ​മി​ല്ല. കു​ഴി​ക​ളി​ൽ​പ്പെ​ട്ടു റോ​ഡി​ലേ​ക്കു വീ​ഴു​ന്ന​വ​രു​ടെ ശ​രീ​ര​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങു​ന്പോ​ൾ ഹെ​ൽ​മ​റ്റ്കൊ​ണ്ട് എ​ന്തു കാ​ര്യം. ഹെ​ൽ​മ​റ്റ് വ​യ്ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന സ​ർ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും കു​ഴി​ക​ൾ മൂ​ടി റോ​ഡു​ക​ൾ ന​ന്നാ​ക്കി അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ക​യാ​ണ് പ്ര​ഥ​മ​മാ​യി ചെ​യ്യേ​ണ്ട​തെ​ന്നു ജ​നം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​റ​യു​ന്ന നി​കു​തി​ക​ള​ട​ച്ചു റോ​ഡി​ലേ​ക്കു വാ​ഹ​ന​മി​റ​ക്കു​ന്ന​വ​ർ​ക്കു സു​ര​ക്ഷി​ത​യാ​ത്ര ഒ​രു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts