പ​ല​സ്തീ​ന്‍ അ​നു​കൂ​ല റാ​ലി​ക​ള്‍ വി​ല​ക്കി ഫ്രാ​ന്‍​സ്; തെ​രു​വു​ക​ളി​ല്‍ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട് പ്ര​തി​ഷേ​ധ​ക്കാ​ര്‍

പാ​രീ​സ്: സു​ര​ക്ഷാ പ്ര​ശ്‌​നം ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്ത് പ​ല​സ്തീ​ന്‍ അ​നു​കൂ​ല റാ​ലി​ക​ള്‍ നി​രോ​ധി​ച്ച് ഫ്രാ​ന്‍​സ്. എ​ന്നാ​ല്‍ റാ​ലി​ക​ള്‍ നി​രോ​ധി​ച്ച​തി​നു പി​ന്നാ​ലെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ തെ​രു​വി​ല്‍ പോ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടി.

തു​ട​ര്‍​ന്ന് ഇ​വ​രെ പി​രി​ച്ചു​വി​ടാ​നാ​യി പോ​ലീ​സി​നു ക​ണ്ണീ​ര്‍ വാ​ത​ക​വും പ്ര​യോ​ഗി​ക്കേ​ണ്ടി വ​ന്നു. പ​ല​സ്തീ​ന്‍ അ​നു​കൂ​ല റാ​ലി​യ്ക്കു​ള്ള വി​ല​ക്ക് മ​റി​ക​ട​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​തി​ഷേ​ധ​ക്കാ​രാ​ണ് ഫ്രാ​ന്‍​സി​ന്‍റെ തെ​രു​വു​ക​ളി​ല്‍ ഇ​റ​ങ്ങി​യ​ത്.

പാ​രീ​സി​നെ​ക്കൂ​ടാ​തെ ലി​ല്ലി, ബോ​ര്‍​ഡോ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ​ക്കാ​ര്‍ തെ​രു​വു കൈ​യ​ട​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്.

ഫ്ര​ഞ്ച് ജ​ന​ത ഐ​ക്യ​ത്തോ​ടെ തു​ട​ര​ണ​മെ​ന്നും ഇ​സ്ര​യേ​ല്‍-​ഹ​മാ​സ് സം​ഘ​ര്‍​ഷം രാ​ജ്യ​ത്തേ​ക്ക് കൊ​ണ്ടു വ​രു​ന്ന​തി​ല്‍ നി​ന്ന് ഏ​വ​രും വി​ട്ടു നി​ല്‍​ക്ക​ണ​മെ​ന്നും ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മ​ക്രോ അ​ഭ്യ​ര്‍​ഥി​ച്ചു.


പൊ​തു​സ​മൂ​ഹ​ത്തി​ല്‍ അ​സ്വ​സ്ഥ​ത​ക​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് ഫ്ര​ഞ്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രി ഷെ​റാ​ള്‍​ഡ് ഡാ​ര്‍​മ​നി​ന്‍ പ​ല​സ്തീ​ന്‍ അ​നു​കൂ​ല പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ള്‍ രാ​ജ്യ​ത്ത് നി​രോ​ധി​ച്ച​ത്.

യൂ​റോ​പ്പി​ല്‍ മു​സ്ലീ​ങ്ങ​ളും ജൂ​ത​ന്മാ​രും ഏ​റ്റ​വു​മ​ധി​ക​മു​ള്ള രാജ്യമാണ് ഫ്രാ​ന്‍​സ്. മ​ധ്യേ​ഷ്യ​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ മു​മ്പ് പ​ല​പ്പോ​ഴും രാജ്യത്ത് ആ​ഭ്യ​ന്ത​ര അ​സ്വ​സ്ഥ​ത​ക​ള്‍​ക്ക് വ​ഴി​വെ​ച്ചി​ട്ടു​മു​ണ്ട്.

Related posts

Leave a Comment