ടെല്‍ അവീവ്: ഗാസയില്‍ നിന്നും പലായനം ചെയ്യുകയായിരുന്ന സംഘത്തിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
ഇതോടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,900 കടന്നിരിക്കുകയാണ്. ഇസ്രയേലിന്റെ മുന്നറിയിപ്പിന് പിന്നാലെ പതിനായിരക്കണക്കിന് ആളുകളാണ് ഗാസയില്‍ നിന്നും പലായനം ചെയ്യുന്നത്.
ഒഴിഞ്ഞ് പോകുന്നവര്‍ക്ക് മേലും ഇസ്രയേല്‍ ആക്രമണം നടത്തുകയാണെന്നും ഇസ്രയേലിന്റെ വ്യോമാക്രമണത്തിലാണ് 70 പേരും കൊല്ലപ്പെട്ടതെന്നും ഹമാസ് കുറ്റപ്പെടുത്തി. ഇതിനിടയില്‍ തെക്കന്‍ ലബാനോനില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടിരുന്നു.
തെക്കന്‍ ലബാനോനില്‍ ജോലി ചെയ്യുകയായിരുന്ന ന്യൂസ് വീഡിയോഗ്രാഫര്‍ ഇസ്സാം അബ്ദുല്ലയാണ് മരിച്ചത്. ഈ പ്രദേശത്ത് ലൈവ് ന്യൂസ് കവറേജിനായി പോയ റോയിട്ടേഴ്സ് സംഘത്തിലെ അംഗമായിരുന്നു ഇസ്സാം.