പാ​ല​ത്താ​യി പീ​ഡ​നം: ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി പി​ൻ​വ​ലി​ച്ച് പ്ര​തി​ഭാ​ഗം


ത​ല​ശേ​രി: പാ​നൂ​ർ ക​ട​വ​ത്തൂ​ർ പാ​ല​ത്താ​യി​ലെ നാ​ലാം ക്ലാ​സു​കാ​രി​യെ സ്കൂ​ളി​ലെ ശു​ചി മു​റി​യി​ൽ വെ​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന കേ​സി​ൽ പ്ര​തി​യാ​യ അ​ധ്യാ​പ​ക​നും ബി​ജെ​പി നേ​താ​വു​മാ​യ ക​ട​വ​ത്തൂ​ർ മു​ണ്ട​ത്തോ​ടി​ലെ കു​റു​ങ്ങാ​ട്ട് കു​നി​യി​ൽ പ​ത്മ​രാ​ജ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി പി​ൻ​വ​ലി​ച്ചു.

കേ​സി​ൽ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും കേ​സ് സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ.​എ​സ്.​രാ​ജീ​വ്, അ​ഡ്വ.​പി. പ്രേ​മ​രാ​ജ​ൻ എ​ന്നി​വ​ർ മു​ഖാ​ന്തി​രം ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ഇ​ന്ന​ലെ പി​ൻ​വ​ലി​ച്ച​ത്.

അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ലെ അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചു കൊ​ണ്ടും സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ടും വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് അ​ഡ്വ.​പി. പ്രേ​മ​രാ​ജ​ൻ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ന്‍റെ സ​ർ​ട്ടി​ഫൈ​ഡ് കോ​പ്പി ല​ഭി​ച്ചാ​ലു​ട​ൻ തു​ട​ർ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും പ്രേ​മ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി. ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ടി.​കെ. ര​ത്ന​കു​മാ​റാ​ണ് ഏ​റെ വി​വാ​ദ​മാ​യ ഈ ​കേ​സി​ൽ അ​നു​ബ​ന്ധ​സ​മ​ർ​പ്പി​ച്ച​ത്. 2020 ജ​നു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

Related posts

Leave a Comment