തലശേരി: പാലത്തായി പീഡനക്കേസില്‍ പെൺകുട്ടി മൊഴിയില്‍ പറയുന്ന അറബിക് ടീച്ചറുടെ സാന്നിധ്യവും മൊഴിയും കേസന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പ്രത്യേകം പറയുന്നുണ്ട്.
പെൺകുട്ടി മൊഴിയില്‍ പറഞ്ഞ ദിവസം അറബിക് ടീച്ചര്‍ മട്ടന്നൂരില്‍ അറബിക് ടീച്ചേഴ്സ് യൂണിയന്റെ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് അവധിയിലായിരുന്ന ുവെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്കൂളിലെ അധ്യാപകന്റെ റിട്ടയര്‍മെന്റ് പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന ഉച്ച ഭക്ഷണ പരിപാടിയില്‍ പെൺകുട്ടി പങ്കെടുത്ത കാര്യവും പീഡനം നടന്നുവെന്ന് മൊഴിയില്‍ പറഞ്ഞിട്ടുള്ള മറ്റ് ദിവസങ്ങളില്‍ പ്രതിയുടെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ഉമ്മലത്തൂര്‍ ആണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പീഡനം നടന്നുവെന്ന് പറയുന്ന ജനുവരി മാസത്തില്‍ 1, 3, 4 തീയതികളില്‍ മാത്രമാണ് പ്രതി സ്കൂളില്‍ എത്തിയിട്ടുള്ളൂ. ജനുവരി 15 ന് കുറച്ച് ദിവസം മുമ്പ് സംഭവം നടന്നുവെന്ന് പറയുന്നത് വിശ്വസനീയമല്ല.
എഫ്ഐആര്‍ മൊഴി പ്രകാരം ജനുവരി 15ന് രാവിലെ 11.30ന് ബാത്ത്റൂമില്‍ വെച്ച് സംഭവം നടന്നുവെന്ന് പറയുന്നു. ഇത് ഇന്റർവെല്‍ സമയമാണ്.
ബാത്ത് റൂമില്‍ പോകാന്‍ കുട്ടികളുടെ ക്യൂ തന്നെയുണ്ടാകും. സാക്ഷി മൊഴികളില്‍ നിന്നും ഈ സംഭവവും വിശ്വസനീയമല്ല. എഫ്ഐആര്‍ പ്രകാരം മൂന്നാമത്തെ സംഭവം നടന്നുവെന്ന് പറയുന്ന ഫെബ്രുവരി രണ്ടിന് എല്‍എസ്എസ് ക്ലാസ് ഉണ്ടായിരുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴിയിലുള്ളത്.
എന്നാല്‍ അന്വേഷണത്തില്‍ എല്‍എസ്എസ് ക്ലാസ് തുടങ്ങിയത് ഫെബ്രുവരി മൂന്നിനാണ്. മാത്രവുമല്ല പ്രതിയുടെ ടവര്‍ ലൊക്കേഷന്‍ ഉമ്മത്തൂരിലും കമ്പനിമുക്കിലുമാണ്. ഫെബ്രുവരി രണ്ടിന് സ്കൂളില്‍ ക്ലാസോ എല്‍എസ്എസ് ക്ലാസോ ഉണ്ടായിരുന്നില്ല.
കൂടെയുണ്ടായിരുന്നുവെന്ന് പറയുന്ന ആണ്‍കുട്ടികളെ കളിക്കാന്‍ പറഞ്ഞയച്ചുവെന്നും പറയുന്നു. എന്നാല്‍ ആണ്‍കുട്ടികളെ കളിക്കാൻ പറഞ്ഞയച്ചാല്‍ പ്രതിക്ക് പിന്നെ സംഭവത്തിനായി ബാത്ത്റൂം തെരഞ്ഞെടുക്കേണ്ടതില്ല.
പ്രതിക്ക് കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവും ക്ലാസ് മുറി തന്നെയാണ്. നിലവില്‍ ലഭിച്ചിട്ടുള്ള മൊഴികളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ ഫെബ്രുവരി രണ്ടിന് സംഭവം നടന്നിട്ടില്ലെന്നും വ്യക്തമാകുന്നതായി അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.