കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റി. പകരം പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. തളിപറമ്പ് ഡിവൈഎസ്പി രത്നകുമാറാണ് കേസ് അന്വേഷിക്കുന്നത്. എഡിജിപി ജയരാജാണ് അന്വേഷണത്തിന്റെ മേൽനോട്ടം.
ഐജി.എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുകകയാണെന്നും ആരോപിച്ച് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിൽ പുതിയ സംഘത്തെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പഴയ അന്വേഷണ സംഘത്തിലെ ആരെയും പുതുതായി രൂപീകരിക്കുന്ന സംഘത്തിൽ ഉൾപ്പെടുത്തരുതെന്നും ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതേതുടർന്നാണ് പുതിയ സംഘത്തെ നിയോഗിച്ചത്.
പാലത്തായിയിൽ ബിജെപി നേതാവായ അധ്യാപകൻ നാലാം ക്ലാസുകാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാണ് കേസ്. പ്രതി പത്മരാജന് കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.