തലശേരി: പാലത്തായി പീഡനക്കേസിൽ പ്രതി കടവത്തൂർ കുറുങ്ങോട്ട് പത്മരാജന്റെ ജാമ്യം റദ്ദ് ചെയ്യാൻ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി നൽകും. ഇതു സംബന്ധിച്ച് സർക്കാർ നിർദ്ദേശം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തലശേരി പോക്സോ കോടതിയിലെ സ്പെഷൽ പ്രോസിക്യൂട്ടർ ബീന കാളിയത്ത് കൊച്ചിയിൽ ഡിജിപിയെ കണ്ടു ചർച്ച നടത്തി. കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ സംഘത്തിന് പ്രോസിക്യൂഷൻ നിർദ്ദേശം നൽകി. ഇതിനിടയിൽ പെൺകുട്ടിയുടെ മൊഴി പല തവണ പോലീസ് രേഖപ്പെടുത്തിയതിൽ ദുരൂഹത ഉളവാക്കിയിട്ടുണ്ട്. സാധാരണ ഗതിയിൽ ഇത്തരം കേസുകളിൽ പെൺകുട്ടിയുടെ മൊഴി എഫ്ഐആർ പ്രകാരം രേഖപ്പെടുത്തിയ ശേഷം 164 പ്രകാരം മജിസ്ട്രേറ്റും രേഖപ്പെടുത്താറാണ് പതിവ്. എന്നാൽ ഈ കേസിൽ ലോക്കൽ പോലീസ് എഫ് ഐആർ, 164 എന്നിവയ്ക്ക് പുറമേ കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്തതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ടിലും … Continue reading പാലത്തായി കേസ്! പ്രതി കടവത്തൂർ കുറുങ്ങോട്ട് പത്മരാജന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ; പെൺകുട്ടിയുടെ മൊഴി പല തവണ പോലീസ് രേഖപ്പെടുത്തിയതിൽ ദുരൂഹത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed