ജാഗ്രതയോടെ, തിരക്ക് നിയന്ത്രിക്കാൻ പാ​ള​യം പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ് ബ​സ്‌സ്റ്റാ​ന്‍​ഡി​ലേ​ക്ക് മാ​റ്റി


കോ​ഴി​ക്കോ​ട്: കോവി​ഡ് -19 നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കി​ടെ പാ​ള​യം പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ എ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ര്‍​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ള​യം പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്ക് മാ​റ്റി.

മാ​ര്‍​ക്ക​റ്റി​ലെ ഉ​ന്തു​വ​ണ്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ സ്റ്റാ​ന്‍​ഡി​ലേ​ക്ക് മാ​റ്റു​ക​യും മാ​ര്‍​ക്ക​റ്റി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ ഇ​റ​ക്കി​വയ്ക്കാ​നും സ്റ്റാ​ന്‍​ഡി​ല്‍ പാ​ര്‍​ക്ക് ചെ​യ്യാ​നു​മു​ള്ള സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പാ​ള​യം പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ല്‍ വ​ള​രെ​യ​ധി​കം തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ സൗ​ക​ര്യ​പ്ര​മാ​യ രീ​തി​യി​ല്‍ ബ​സ്്റ്റാ​ന്‍​ഡ് പ​ച്ച​ക്ക​റി വി​ല്‍​ക്കാ​നാ​യി ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കി​യ​ത്.

ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ക​രെ ക​ണ്ടെ​ത്താ​നാ​യി ഇ​വി​ടെ പോ​ലീ​സു​കാ​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment