യുക്രെയ്നിലെ യുദ്ധഭൂമിയിൽ പതിച്ച ഒരു മിസൈൽ അവളുടെയും അതിയാന്റെയും തലയിൽ വീഴണേ എന്ന് പ്രാർത്ഥിക്കുന്ന ഒരു വീട്ടമ്മ.
യുദ്ധഭൂമിയിൽ നിന്ന് അഭയാർത്ഥിയായി പലായനം ചെയ്തു മാഞ്ചസ്റ്ററിൽ എത്തിയ യുവതി അഭയം നൽകിയ വീട്ടിലെ ഗൃഹനാഥനും ഒന്നിച്ച് ഒളിച്ചോടിയപ്പോൾ തകർന്നുപോയ ഒരു വീട്ടമ്മയുടെ പ്രാർത്ഥനയാണ് ഇവർ.
പാവമല്ലേ, അഭയാര്‍ഥിയല്ലേ എന്നൊക്കെ കരുതി വിദേശത്തു നിന്നെത്തുന്നവര്‍ക്ക് അഭയം നല്കിയാല് പണി കിട്ടും എന്ന് ഈ സംഭവം മുന്നറിയിപ്പ് തരുന്നു.
അതിസുന്ദരികളാണ് യുക്രെയ്നില്‍ നിന്ന് തനിച്ച് പലായനം ചെയ്തെത്തുന്നത്. ഇങ്ങിനെ എത്തിയ 22 കാരി സോഫിയയ്ക്ക് തല ചായ്ക്കാന്‍ ഇടം കൊടുത്തതാണ് പ്രശ്നമായത്.
22കാരിയായ യുക്രെയ്ന് സ്വദേശി സോഫിയ കര്‍ക്കാഡിമും ഗൃഹനാഥൻ ടോണി ഗാര്‍നെറ്റുമാണ് ഒളിച്ചോടിയത്.
ടോണിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. സോഫിയ വീട്ടിലെത്തി പത്താം ദിവസമാണ് ഇവര്‍ വിവാഹിതരാകാനായി വീടുവിട്ട് പോകുന്നത്.
ഐടി കമ്പനിയില്‍ മാനേജരായി ജോലി ചെയ്തിരുന്ന സോഫിയ, യുകെ വിസ ലഭിക്കുന്നതിനായി ആഴ്ചകളോളം ബെര്‍ലിനില്‍ കാത്തിരുന്ന ശേഷമാണ് മാഞ്ചസ്റ്ററില്‍ വിമാനമിറങ്ങിയത്.
പിന്നീട് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ടോണിയും അദ്ദേഹത്തിന്റെ ഭാര്യ ലോര്‍ണയും സോഫിയയ്ക്ക് അവരുടെ വീട്ടില്‍ അഭയം നല്‍കിയത്.
വളരെ പെട്ടെന്ന് തന്നെ ടോണിയും സോഫിയയും തമ്മില്‍ അടുപ്പത്തിലാവുകയായിരുന്നു. ടോണിയും സോഫിയയും തമ്മിലുള്ള ബന്ധം ലോര്‍ണയ്ക്ക് താല്പര്യമില്ലായിരുന്നു.
എന്നാല്‍ ഇവരുടെ രണ്ട് പെണ്മക്കള്ക്കും സോഫിയയെ ഇഷ്ടമായിരുന്നു. ശേഷം ലോര്‍ണയും സോഫിയയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും വീട്ടില്‍ നിന്ന് ഇറങ്ങി പോകാന്‍ പറയുകയുമായിരുന്നു.
തുടര്‍ന്ന് സോഫിയയും ടോണിയും വീടുവിട്ടിറങ്ങി. ഞങ്ങള്‍ വളരെ പെട്ടെന്നാണ് ഇഷ്ടത്തിലായത്. ഞങ്ങളുടെ പ്രണയകഥ കേള്‍ക്കുന്നവര്‍ എന്നെ കുറ്റപ്പെടുത്തിയേക്കാം.
പക്ഷേ ഞങ്ങള്‍ ഒരുപാട് സന്തോഷത്തിലാണ്.’ സോഫിയ പറഞ്ഞു. ഇപ്പോള്‍ ഇരുവരും ടോണിയുടെ മാതാപിതാക്കളോടൊപ്പമാണ് താമസം.
അവളുടെയും അതിയാന്റേം തലയിൽ മിസൈൽ വീഴണേ എന്ന പ്രാർത്ഥന മാത്രം ബാക്കി.