ഗാസ: ഇസ്രയേൽ ആക്രമണത്തിൽ 16 പലസ്തീൻ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് പലസ്തീൻ പത്രപ്രവർത്തക യൂണിയൻ.ഒക്ടോബർ ഏഴിനു ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം നടത്തിയതിനുശേഷം പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ നിരവധി മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റുവെന്നും പത്രപ്രവർത്തക യൂണിയൻ അറിയിച്ചു.
അതേസമയം ഗാസയിൽ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണങ്ങളിൽ 3,785 പലസ്തീനികൾ കൊല്ലപ്പെട്ടു. 12,493 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ 1,524 കുട്ടികളും 1,000 സ്ത്രീകളുമാണെന്ന് മന്ത്രാലയ വക്താവ് അഷ്റഫ് അൽ ഖുദ്ര പറഞ്ഞു. ഗാസയിൽ 44 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടതായും നാല് ആശുപത്രികൾ പ്രവർത്തനരഹിതമാണെന്നും 14 അടിസ്ഥാന ആരോഗ്യ സേവനങ്ങളുടെ പ്രവർത്തനം നിർത്തിയതായും അൽ ഖുദ്ര പറഞ്ഞു.