തൃശൂർ: ശാന്തിഭവൻ പ്രവാസി മലയാളി ഫെഡറേഷനുമായി തൃശൂർ: ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലും അഭയം പാലിയേറ്റീവ് കെയറും പ്രവാസി മലയാളി ഫെഡറേഷനുമായി ചേർന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പാലിയേറ്റീവ് ആശുപത്രിയും പാലിയേറ്റീവ് – ഹെൽത്ത് റീജിയണൽ സെന്ററുകളും സ്ഥാപിക്കും. കന്യാകുമാരി ജില്ലയിലും പാലിയേറ്റീവ് ആശുപത്രി സ്ഥാപിക്കും.
ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ രണ്ടാം വാർഷിക ആഘോഷ ചടങ്ങിൽ പ്രവാസി മലയാളി ഫെഡറേഷന്റെ 14 ജില്ലാ പ്രതിനിധികൾക്ക് ദീപശിഖ കൈമാറികൃഷിമന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ശാന്തിഭവന്റെ ബില്ലുകളില്ലാത്ത 14 ആശുപത്രികളാണ് പുതുതായി തുറക്കാൻ ഒരുങ്ങുന്നത്. മരണാസന്നരായ രോഗികൾ ആശുപത്രികളിൽ നിന്നും മടക്കി അയക്കുന്പോൾ അവരെ സ്നേഹത്തോടെ സ്വീകരിക്കാനും ശുശ്രൂഷിക്കാനും ശാന്തിഭവൻ നടത്തുന്ന ശ്രമങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി സുനിൽകുമാർ പറഞ്ഞു.
പ്രവാസി മലയാളികളുടെ സഹായത്തോടെ എല്ലാ ജില്ലകളിലും പാലിയേറ്റീവ് ആശുപത്രികൾ വരുന്നത് നിരവധി കിടപ്പു രോഗികൾക്ക് ആശ്വാസം പകരുമെന്നും കൃഷിമന്ത്രി പറഞ്ഞു.തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് രണ്ടാം വാർഷികാഘോഷ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. പേട്രണ് ഡോ. മോൻസൻ മാവുങ്കൽ അധ്യക്ഷനായിരുന്നു. ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രി കോ ഫൗണ്ടറും സിഇഒയുമായ ഫാ. ജോയ് കൂത്തൂർ ആമുഖപ്രഭാഷണം നടത്തി.
ഇന്ത്യയിലെ ആദ്യത്തെ പാലിയേറ്റീവ് ആശുപത്രിയാണെന്ന കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ റെക്കോർഡ് യോഗത്തിൽ സമ്മാനിച്ചു. യാക്കോബായ സിറിയൻ ഓർത്തഡോക്സ് തൃശൂർ ഭദ്രസനാധിപൻ ബിഷപ്പ് ഏലിയാസ് മോർ അത്തനാസിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ശാന്തിഭവന്റെ പ്രധാന പദ്ധതികളായ ദേവദേയം എൽഡർ വില്ലജിന്റെ പദ്ധതി പ്രഖ്യാപനം നടി മിയയും ഇന്ത്യാസ് എവർ ലോ കോസ്റ്റ് ഫാർമസികളുടെ ഉദ്ഘാടനം നടൻ ബാലയും നിർവ്വഹിച്ചു
മന്ത്രി സി.രവീന്ദ്രനാഥ്്, അനിൽ അക്കര എംഎൽഎ, മനുഷ്യാവകാശ സംരക്ഷണ പ്രവർത്തക നസ്രത്ത് ജഹാൻ, തോംസണ് ഗ്രൂപ്പ് ചെയർമാൻ ഡേവീസ് പുന്നേലി പറന്പിൽ, തൃശൂർ റൂറൽ എസ്പി എം.കെ.പുഷ്കരൻ, പ്രവാസി മലയാളി ഫെഡറേഷൻ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രി ചീഫ് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ തെരസീന, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റൊസാൽബ തുടങ്ങിയവർ സംസാരിച്ചു.
തോംസണ് ഗ്രൂപ്പുമായി ചേർന്ന് പാലിയേറ്റീവ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. പ്രായമേറിയവർക്ക് അടിയന്തര സഹായം ലഭിക്കുന്നതിനും ഉറ്റവരുമായി ബന്ധപ്പെടാനും കഴിയുന്ന എമർജൻസി കോളിംഗ് സിസ്റ്റത്തിന്റെ ഉദ്ഘാടനം പോലീസ് സെക്യൂരിറ്റി ഐജി ജി.ലക്ഷ്മണൻ നിർവ്വഹിച്ചു.
രണ്ടാം നിലയുടെ നിർമ്മാണോദ്ഘാടനം പ്രവാസി മലയാളി ഫെഡറേഷൻ ചെയർമാൻ ജോസ് കാനാട്ടും ഇരിങ്ങാലക്കുട പരിധിയിൽ ജനമൈത്രി പോലീസുമായി ചേർന്ന് പാലിയേറ്റീവ് പ്രവർത്തനങ്ങളും ഇസിഎസ് സംവിധാനവും വ്യാപകമാക്കുന്നതിന്റെ ഉദ്ഘാടനം തൃശൂർ റൂറൽ എസ്പി എം.കെ.പുഷ്കരനും നിർവഹിച്ചു.
ഫെഡറേഷനുമായി സഹകരിച്ച്