തൃശൂർ: മണ്ണുത്തി – ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കരയിലെ ടോൾപ്ലാസയിൽ കഴിഞ്ഞ മാസംവരെ പിരിച്ചെടുത്തത്. 698.14 കോടി രൂപ. റോഡ് നിർമാണത്തിനു കരാറുകാർ ചെലവാക്കിയത്. 721.17 കോടി രൂപയായിരുന്നു. 2028 ജൂണ്‍ 21 വരെ ടോൾ പിരിക്കാനാണ് കരാറുകാർക്ക് അനുമതി നൽകിയിട്ടുള്ളത്.
കോണ്‍ഗ്രസ് തൃശൂർ ജില്ലാ സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്തിനു ദേശീയപാത അഥോറിറ്റി വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഈ വിവരം. കഴിഞ്ഞ സാന്പത്തിക വർഷം 115.63 കോടി രൂപയാണ് ടോൾതുകയായി പിരിച്ചെടുത്തത്. ഈ വർഷം മേയ്മാസംവരെ 20.43 കോടി രൂപ പിരിച്ചെടുത്തു.
കരാറനുസരിച്ച് ഇനിയും പണികൾ പൂർത്തിയാക്കാനുണ്ട്. പുതുക്കാട് അടിപ്പാതക്കരികിൽ സർവീസ് റോഡും അഴുക്കുചാലും നിർമിക്കാനുണ്ട്: പ്രോജക്ട് ഡയറക്ടർ നൽകിയ മറുപടിയിൽ പറയുന്നു.