പാലിയേക്കരയിൽ ഫാസ്റ്റാഗ് ട്രാക്കുകളുടെ എണ്ണം വർധിപ്പിച്ചു; ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ  സ​ന്പൂ​ർ​ണ ഫാ​സ്റ്റാ​ഗ് സം​വി​ധാ​നം


പു​തു​ക്കാ​ട് :പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ൽ ഫാ​സ്റ്റാ​ഗ് ട്രാ​ക്കു​ക​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​പ്പി​ച്ചു. രാ​ജ്യ​ത്തെ ടോ​ൾ പ്ലാ​സ​ക​ളി​ൽ സ​ന്പൂ​ർ​ണ ഫാ​സ്റ്റാ​ഗ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ​യാ​ണ് പാ​ലി​യേ​ക്ക​ര​യി​ലും ട്രാ​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ച​ത്. നി​ല​വി​ൽ ഓ​രോ ട്രാ​ക്കു​ക​ൾ വീ​ത​മു​ണ്ടാ​യി​രു​ന്ന​ത് ഇ​നി ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ര​ണ്ട് ട്രാ​ക്കു​ക​ൾ വീ​ത​മാ​ക്കി​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.

15 മു​ത​ൽ 21 വ​രെ മൂ​ന്ന് ട്രാ​ക്കു​ക​ളി​ലും 22 മു​ത​ൽ 28 വ​രെ നാ​ല് ട്രാ​ക്കു​ക​ളി​ലും ഫാ​സ്റ്റാ​ഗ് ഏ​ർ​പ്പെ​ടു​ത്തും. ഡി​സം​ബ​ർ ഒ​ന്ന് മു​ത​ൽ ടോ​ൾ പ്ലാ​സ​യി​ലെ 12 ട്രാ​ക്കു​ക​ളും ഫാ​സ്റ്റാ​ഗ് സം​വി​ധാ​ന​ത്തി​ലാ​കും. പ്രാ​ദേ​ശി​ക വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ല​വി​ലു​ള്ള സൗ​ജ​ന്യ​യാ​ത്രാ​പാ​സി​ന് ഒ​രു ട്രാ​ക്ക് പ്ര​ത്യേ​ക​മു​ണ്ടാ​യി​രി​ക്കും.

പാ​ലി​യേ​ക്ക​ര​യി​ൽ പ്ര​തി​ദി​നം 45,000 വാ​ഹ​ന​ങ്ങ​ൾ ടോ​ൾ​പ്ലാ​സ ക​ട​ന്നു പോ​കു​ന്നു​ണ്ടെ​ന്നാ​ണ് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ ക​ണ​ക്ക്. എ​ന്നാ​ൽ ഇ​തി​ൽ 6000 വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഫാ​സ്റ്റാ​ഗി​ലേ​ക്ക് മാ​റി​യി​ട്ടു​ള്ള​ത്. പാ​ലി​യേ​ക്ക​ര​യി​ൽ ദി​വ​സേ​ന 45 മു​ത​ൽ 50 പേ​ർ​വ​രെ​യാ​ണ് ഫാ​സ്റ്റാ​ഗ് വാ​ങ്ങു​ന്ന​ത്. ഫാ​സ്റ്റാ​ഗ് പാ​സി​നാ​യി ടോ​ൾ​പ്ലാ​സ​യ്ക്ക് ഇ​രു​വ​ശ​ത്തും ഏ​ഴ് കൗ​ണ്ട​റു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഫാ​സ്റ്റാ​ഗി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വാ​ള​യാ​ർ, കു​ന്പ​ളം, പൊ​ന്നാ​രി​മം​ഗ​ലം ടോ​ൾ​പ്ലാ​സ സെ​ന്‍റ​റു​ക​ൾ​ക്കും ഉ​ത്ത​ര​വ് ബാ​ധ​ക​മാ​കും. ഇ​തു സം​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം റീ​ജ്യ​ണ​ൽ ഓ​ഫീ​സി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശം എ​ൻ.​എ​ച്ച്.​എ.​ഐ. യു​ടെ കൊ​ച്ചി, പാ​ല​ക്കാ​ട് പ്രോ​ജ​ക്ട് യൂ​ണി​റ്റു​ക​ൾ​ക്ക് ല​ഭി​ച്ചു.

 

Related posts