കൽപ്പറ്റ: പോലീസിനെ വെല്ലുവിളിച്ച ഗുണ്ടാ മാഫിയ തലവൻ പല്ലൻ ഷൈജു പിടിയിൽ.
വയനാട്ടിലെ റിസോർട്ടിൽനിന്നാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്.
കാപ്പ ചുമത്തി നാടു കടത്തപ്പെട്ട പല്ലൻ ഷൈജു അടുത്തിടെ പോലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ഇതിനു പിന്നാലെ ഇയാൾക്കായി പോലീസ് തെരച്ചിൽ ശക്തമാക്കുകയായിരുന്നു.
കൊടകര സ്വദേശിയായ ഷൈജുവിനെ തൃശൂർ റൂറല്‍ പോലീസാണ് കാപ്പ ചുമത്തി നാടുകടത്തിയത്.
ഇയാള്‍ കൊലപാതകം, കവര്‍ച്ച, കുഴല്‍പ്പണം, കഞ്ചാവ് കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.
വീഡിയോയിലെ ഷൈജുവിന്റെ സംഭാഷണത്തിന്റെ പൂര്‍ണരൂപം…
“ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നില്ക്കാന് പറ്റാത്തതുള്ളൂ. കൃഷ്ണന്‍കോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുമല്ല.
ഇതിപ്പോ എറണാകുളം ജില്ലയിലാ… തൃശൂര്‍ ജില്ലയിലെ പോസ്റ്റോഫീസൊക്കെ പല്ലന് ഷൈജുവിന് നന്നായറിയാം.
അതുകൊണ്ട് എനിക്ക് ഒന്നുമില്ല. എല്ലാവര്ക്കും വണക്കം, വന്ദനം. നമുക്ക് വീണ്ടും കാണാം. ചിയേഴ്സ് ബ്രോ..
ഇതുകൊണ്ട് മനംതകര്‍ന്നു കെട്ടിത്തൂങ്ങി ചാകുവൊന്നും വേണ്ട. നെല്ലായിയില്‍ എനിക്കൊരു കൂട്ടുകാരനുണ്ട്.
അവനോട് പറയണം, വിഷമിക്കുവൊന്നും വേണ്ട, പല്ലന് ഷൈജു അങ്ങോട്ടു തന്നെ വരും.
പെണ്ണിനെ കാണാന്‍ ഇനി നാട്ടിലേക്കൊന്നും വരരുതെന്ന് ഇന്നലെ അവന് എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു.
വേണമെങ്കില്‍ ഫ്ളൈറ്റ് ചാര്‍ട്ടര്‍ ചെയ്തു ദുബായിലേക്കു വരെ ഞാന്‍ പോകും’