ഈ പല്ലിയുടെ വിഷഗ്രന്ഥികൾ ഉരഗങ്ങളുടെ താഴത്തെ താടിയെല്ലിൽ സ്ഥിതിചെയ്യുന്ന പരിഷ്കരിച്ച ഉമിനീർ ഗ്രന്ഥികളാണ്.
ഇവയുടെ വിഷം ദുർബലമായ ഹെമോട്ടോക്സിൻ ആണ്. മനുഷ്യമരണം അപൂർവമാണെങ്കിലും ഇത് ശ്വാസകോശ സംബന്ധമായ തകരാറിന് കാരണമാകും.
ഈ പല്ലികളിലെ വിഷത്തിലെ ചില സംയുക്തങ്ങൾക്ക് പ്രമേഹം, അൽഷിമേഴ്സ് രോഗം, എച്ച്ഐവി, അർബുദം എന്നിവയ്ക്കുള്ള ചികിത്സയുമായി ബന്ധപ്പെട്ട ഫാർമക്കോളജിക്കൽ ഗുണങ്ങളുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.
ഈ പല്ലികൾ ആറിനും എട്ടിനും ഇടയിൽ പ്രായമാകുന്പോൾ ലൈംഗിക പക്വത നേടും. സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയാണ് ഇണചേരൽ.
പുരുഷന്മാർ ഇണകളെ സ്വന്തമാക്കാൻ മറ്റു പുരുഷ പല്ലികളുമായി ആചാരപരമായ പോരാട്ടത്തിൽ ഏർപ്പെടണം. അത് പലപ്പോഴും മണിക്കൂറുകളോളം നീണ്ടുനിൽക്കും. വിജയി പെണ്ണുമായി ഇണചേരുന്നു.
ബാല്യകാലം മണ്ണിനടിയിൽ
ഒക്ടോബർ മുതൽ ഡിസംബർ വരെ പെൺ പല്ലികൾ രണ്ട് മുതൽ 30 വരെ മുട്ടകൾ ഇടുന്നു. ജൂൺ അല്ലെങ്കിൽ ജൂലൈ മാസങ്ങളിൽ ഇവകൾ വിരിയും.
കുഞ്ഞൻ പല്ലികളെ വളരെ അപൂർവമായി മാത്രമേ കാണാനാകൂ. അവരുടെ ആദ്യകാല ജീവിതത്തിന്റെ ഭൂരിഭാഗവും മണ്ണിനടിയിൽ ചെലവഴിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കുറേ വലിപ്പം വച്ചതിനുശേഷമാണ് ഇവ പുറംലോകത്തേക്ക് സഞ്ചരിക്കുന്നത്.
വംശനാശത്തിന്റെ വക്കിൽ
അപൂർവ്വമായി കാണപ്പെടുന്ന ഈ പല്ലികളെ വേട്ടയാടാനും കച്ചവടം നടത്താനും ആളുകളുണ്ട്. ഈ ഈ പല്ലികൾ വംശനാശ ഭീഷണി നേരിടുന്നുണ്ട്.
ഇതിനാൽ മെക്സിക്കോയിലും ഗ്വാട്ടിമാലയിലും ഈ പല്ലികളെ സംരക്ഷിക്കാൻ പ്രത്യേക നിയമങ്ങളുണ്ട്.
മെക്സിക്കോയിലെയും ഗ്വാട്ടിമാലയിലെയും വനപ്രദേശങ്ങളിൽ ചുറ്റിക്കറങ്ങുന്നത് ആയിരക്കണക്കിന് മെക്സിക്കൻ പല്ലികളാണ്.
(തുടരും)