കരുനാഗപ്പള്ളി : പള്ളിക്കലാർ കരകവിഞ്ഞതോടെ തൊടിയൂർ പാലത്തിനു സമീപവും ചുരുളി മേഖലയിലും നിരവധി വീടുകളിൽ വെള്ളം കയറി.പള്ളിക്കലാറിലൂടെ കിഴക്കൻ മേഖലയിൽ നിന്നും കൂടുതൽ ജലം ഒഴുകി എത്തിയതോടെയാണ് സമീപ പ്രദേശങ്ങിലുള്ള കൂടുതൽ വീടുകളിൽ വെള്ളം കയറിയത്. പള്ളിക്ക ലാറിന്റെ സമീപ പ്രദേശങ്ങളിലുള്ള അൻപതിലധികം വീടുകളിൽ വെള്ളം കയറി.
തഹസിൽദാർ എൻ സാജിദ ബിഗത്തിന്റെ നേതൃത്വത്തിലുളള സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.ഇന്നലെ രാത്രിയിൽ കൂടുതൽ വീടുകളിലേക്ക് വെള്ളം കയറിയതിനാൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തൊടിയൂർ വേങ്ങറ എൽ പിഎസ് ,അമൃത എൽ പി എസ് എന്നിവിടങ്ങളിണിലാണ് ദുരിതാശ്വാസ ക്യാമ്പുതുടങ്ങിയത്.
ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തൊടിയൂർ പാവുമ്പ ചുരുളി ഭാഗത്തെ പള്ളിക്കലാറ് കരകവിഞ്ഞ് ഒഴുകി വെള്ളം കയറിയ ഒന്പത് കുടുംബങ്ങളെ ഒന്നര കിലോമീറ്റർ വെള്ളത്തിലൂടെ സേനാംഗങ്ങൾ ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് സ്ട്രക്ചർ എന്നിവയുടെസഹായത്താൽ ആളുകളെ ചുമന്ന് കരക്കെത്തിച്ചു .രാത്രിയോടെ രാമചന്ദ്രൻ എം എൽ എ യുടെ നേതൃത്വത്തിൽ പാവുന്പ അമൃത എൽ പി സ്കൂളിലെ ക്യാമ്പിൽ എത്തിക്കുകയായിരുന്നു.