പള്ളിക്കത്തോട്: പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനം സെക്രട്ടറി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി ആക്ഷേപം.പാന്പാടിയിലുള്ള സ്വന്തം വീട്ടിൽ പോയി വരുന്നതിന് വാഹനം ഉപയോഗിക്കന്നതായാണ് അരോപണം.
കോവിഡ് കാലത്ത് വാഹനം ഒൗദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാമെന്ന സർക്കാർ ഉത്തരവിന്റെ മറവിലാണ് ദുരുപയോഗം നടക്കുന്നതെന്നാണ് പരാതി.
ഉദ്യോഗസ്ഥ പഞ്ചായത്തിന്റെ എട്ടു കിലോമീറ്റർ ചുറ്റളവിൽ താമസിക്കണമെന്നാണ് ചട്ടം. ഇതിനുള്ള ഹൗസ് വാടക അലവൻസും ശന്പളത്തോടെപ്പം കൈപ്പറ്റുന്നുണ്ട്.
ഇതിനു പുറമേയാണ് വാഹനം വീട്ടിൽ പോയി വരുന്നതിനായി ദിവസും ഉപയോഗിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ഡ്രൈവർ ഉപയോഗ വിവരം ലോഗു ബുക്കിൽ രേഖപ്പെടുത്തുന്നുണ്ട്.
നിയമം അനുസരിച്ച് ദിവസം ഒരു തവണ വീട്ടിൽനിന്നും വാഹനത്തിൽ വന്നു പോകുന്നതിന് പ്രസിഡന്റിന് അവകാശമുണ്ട്.
വാഹനം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെങ്കിൽ സെക്രട്ടറിക്ക് പ്രസിഡന്റിന്റെയും മറ്റു ജീവനക്കാർക്ക് സെക്രട്ടറിയുടെയും രേഖാമൂലമുള്ള അനുമതി ആവശ്യമാണ്.
ഈ സാഹചര്യത്തിലാണ് മാസങ്ങളായി സർക്കാരിനു നഷ്ടം വരുത്തി വാഹന ദുർവിനിയോഗം നടക്കുന്നതെന്നു പരാതിയിൽ പറയുന്നു.
ഇക്കാര്യം വിവാദമാക്കേണ്ട കാര്യമില്ലെന്നും ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും ഇപ്രകാരം പഞ്ചായത്ത് സെക്രട്ടറിമാർ ഓഗ്യോകിക വാഹനം വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടന്നും സെക്രട്ടറി സോണിയ പി. മാത്യു പറഞ്ഞു.