കായംകുളം: ദേവാലയത്തിലെ വർഷങ്ങൾ പഴക്കമുള്ള ഓട്ടു മണികൾ മോഷ്ട്ടിച്ച കേസിൽ പോലീസ് പിടികൂടിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
കായംകുളം ചേരാവളളി പുലിപ്പറത്തറ വീട്ടില്‍ അനില്‍ (46), കാര്‍ത്തികപ്പളളി മഹാദേവികാട് വടക്കേ ഇലമ്പടത്ത് പ്രസന്ന കുമാര്‍ (52), വളളികുന്നം രതീ ഭവനത്തിൽ നിന്നും പളളിപ്പാട് നങ്ങ്യാര്‍കുളങ്ങര വീട്ടൂസ് കോട്ടേജില്‍ വാടകയ്ക്ക് താമസിക്കുന്ന അശോകന്റെ ഭാര്യ രതി (42) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത് .
കായംകുളം കാദീശ ഓര്‍ത്തഡോക്സ് പളളിയിലെ 75 വര്‍ഷം പഴക്കമുളളതും 155 കിലോയോളം ഭാരം വരുന്നതുമായ ഓട്ടുമണി മോഷ്ടിച്ച കേസിലാണ് ഇവർ കായംകുളം പോലീസിന്റെ പിടിയിലായത്.
സെക്യൂരിറ്റി ജോലിക്കിടെ
കാദീശ പളളിയില്‍ സെക്യൂരിറ്റിയായി ജോലി നോക്കി വന്നിരുന്ന പ്രതികളിൽ ഒരാളായ അനില്‍ പളളിയുടെ കിഴക്ക് വശം വാടകയ്ക്കു താമസിച്ചു വന്നിരുന്ന രതിയുടെയും രതിയുടെ സുഹൃത്തായ പ്രസന്നകുമാറിന്റെയും സഹായത്തോടെ മണി മോഷ്ടിച്ചു രതിയുടെ വീട്ടില്‍ സൂക്ഷിക്കുകയും തുടര്‍ന്ന് ആലപ്പുഴയിലുളള ആക്രിക്കടയില്‍ ലേലം വിളിച്ചെടുത്തതാണെന്നു പറഞ്ഞു വില്ക്കാന് ശ്രമിക്കുകയും ചെയ്തതായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു .
കത്തിൽ പൊളിഞ്ഞു
ആലപ്പുഴയിൽ ആക്രി കടക്കാർ പള്ളിയുടെ കത്ത് ചോദിച്ചതോടയാണ് ആദ്യ വിൽപ്പന പൊളിഞ്ഞത്.
ലേലം വിളിച്ചെടുത്തതാണെന്നുളള പളളിയുടെ കത്ത് വേണമെന്ന് ആലപ്പുഴയിലെ ആക്രി കടക്കാര് ആവശ്യപ്പെട്ടതിനാൽ ഓട്ടുമണി വീണ്ടും രതിയുടെ വീട്ടില്‍ സൂക്ഷിച്ചു.
പിന്നീട് പാലക്കാട് പട്ടാമ്പിയിലുളള ആക്രിക്കച്ചവടക്കാരനു വിറ്റതായും പ്രതികള്‍ പോലീസിനു മൊഴി നൽകി.
പ്രതികൾ പട്ടാമ്പിയിൽ വിറ്റ പള്ളിമണികൾ കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തി വരികയാണ്.
സിസിടിവി ദൃശ്യങ്ങൾ ഒന്നും ലഭ്യമല്ലാതിരുന്ന കേസില്‍ തന്തപ്രപരമായി പോലീസ് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബിയുടെ നേതൃത്വത്തില്‍ സി.ഐ. മുഹമ്മദ് ഷാഫി, പോലീസുകാരായ രാജേന്ദ്രന്, സുനില്‍ കുമാര്‍, ദീപക്, വിഷ്ണു, ഷാജഹാന്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്