മട്ടാഞ്ചേരി: ജീവനക്കാരിൽ ഭൂരിഭാഗവും സമ്മേളനത്തിനു പോയതോടെ പള്ളുരുത്തി ബ്ലോക്ക് ഓഫീസ് കാലിയായി. ഭരണപക്ഷ സർവീസ് സംഘടനയായ എൻജിഒ യൂണിയന്റെ കൊച്ചി ഏരിയ സമ്മേളനത്തിനു പോകാനാണ് ജീവനക്കാർ കൂട്ടമായി അവധിയെടുത്തത്.
ഇതോടെ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയവർ വലഞ്ഞു. ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾക്കായി എത്തിയവർ ജീവനക്കാർ ഇല്ലെന്നറിഞ്ഞതോടെ നിരാശരായി മടങ്ങുകയായിരുന്നു. ഓഫീസ് അവധിയായിരിക്കുമെന്നാണ് ആദ്യം കരുതിയത്.
ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ചിലരാണ് വിവരം ധരിപ്പിച്ചത്. ആകെ മൂന്ന് ജീവനക്കാർ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. മറ്റ് ഓഫീസുകളിൽനിന്നു ജീവനക്കാർ സമ്മേളനത്തിനു പോയെങ്കിലും ഇതുപോലെ കൂട്ടമായി പോയിരുന്നില്ല.