കൊ​ടും ചൂ​ടി​നെ അ​തി​ജീ​വി​ക്കാ​ൻ വീ​ടു​ക​ളി​ൽ പ​ന​യോ​ല പ​ന്ത​ലു​ക​ൾ വ്യാ​പ​ക​മാ​വു​ന്നു


കൊ​ല്ല​ങ്കോ​ട്: ക​ഴി​ഞ്ഞ നാ​ൽ​പ്പ​ത് വ​ർ​ഷം മു​ന്പു​വ​രെ ഗ്രാ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ചു വ​ന്ന പ​ന​യോ​ല മേ​ൽ​ക്കൂ​ര തി​രി​ച്ചു വ​രു​ന്നു. കൊ​ടും ചൂ​ടി​നെ അ​തി ജീ​വി​ക്കാ​നാ​ണ് വീ​ടു​ക​ൾ മു​ന്നി​ൽ പ​ന​യോ​ല കു​ടി​ലു​ക​ൾ പ​ണി​തു തു​ട​ങ്ങിയി​രി​ക്കു​ന്ന​ത്.

ഗ്രാ​മ​ങ്ങ​ളി​ൽ ഓ​ടി​ട്ട മേ​ൽ​ക്കൂ​ര വീ​ടു​ക​ളാ​ണ് കു​ടു​ത​ലു​ള്ള​ത് ചു​രു​ക്കം ചി​ല​ വീടു​ക​ളി​ൽ മേ​ൽ​ക്കൂ​ര​യ്ക്കു താ​ഴെ മ​ര​പ്പ​ല​ക​ക​ൾ നി​ര​ത്തി ചൂ​ടി​റ​ങ്ങു​ന്ന​തു ത​ട​യാ​ൻ ക്ര​മീ​ക​ര​ണം ന​ടത്തി​യി​ട്ടു​ള്ള​ത്. ഈ ​രീ​തി ഒ​രു പ​രി​ധി വ​രെ വീ​ടി​ന​ക​ത്തെ ചൂ​ടി​നെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്നു.​

വീ​ടു​ക​ളി​ൽ ഫാ​നു​ക​ൾ ഉ​ണ്ടെ​ങ്കി​ലും പ​ക​ൽ സ​മ​യ​ത്ത് ചൂ​ടു​ള്ള കാ​റ്റാ​ണ് ല​ഭി​ക്ക​ന്ന​ത്.​ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​നം പ​ന​യോ​ല ത​ണ​ലി​ലേ​യ്ക്ക് തി​രി​ഞ്ഞി​രി​ക്കു​ന്ന​ത്.​നി​ല​വി​ൽ തെ​ങ്ങോ​ല ല​ഭ്യ​മാ​ണെ​ങ്കി​ലും ഇ​തി​ന് വി​ല ഗ​ണ്യ​മാ​യി ഉ​യ​ർ​ന്ന​തും നെ​യ്ത്തു​കാ​ർ കു​റ​ഞ്ഞ​തും ഈ ​മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ ഇ​പ്പോ​ൾ വെ​ട്ടു​കു​ലി​ക്കു പു​റ​മെ പ​ന ഉ​ട​മ​യ്ക്ക് ചെ​റി​യ ഒ​രു ത​ക ന​ൽ​കി​യാ​ലും മ​തി​യാ​വും . പ​ന​യോ​ല​ക​ൾ​ക്ക് വെ​യി​ലി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു​ന്ന​തു മൂ​ലമാ​ണ് മു​ൻ കാ​ല​ങ്ങ​ളി​ൽ ഇ​തു കൂ​ടു​ത​ലാ​യി പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment