കുന്നംകുളം: നടി കാവ്യമാധവന് തന്നെ നന്നായി അറിയാമെന്നും തന്നെ അറിയില്ലെന്ന് കാവ്യ പറഞ്ഞത് പൂർണമായും തെറ്റാണെന്നും പൾസർ സുനിയുടെ വെളിപ്പെടുത്തൽ. ഇന്നുരാവിലെ കുന്നംകുളം കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സുനി കാവ്യക്ക് തന്നെ നന്നായി അറിയാമെന്ന് പറഞ്ഞത്.
അതേസമയം മാഡം കാവ്യയാണോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഉത്തരം പറയാതെ ചിരിയായിരുന്നു സുനിയുടെ മറുപടി. കുറ്റകൃത്യത്തിൽ മാഡത്തിന് നേരിട്ട് പങ്കില്ലെന്നും എന്നാൽ മാഡം പലപ്പോഴായി തനിക്ക് പണം തന്നിട്ടുണ്ടെന്നും സുനി പറഞ്ഞു. ബൈക്ക് മോഷണകേസിൽ കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിലാണ് സുനിയെ ഇന്ന് ഹാജരാക്കിയത്.