വി. കെ. പ്രകാശ് സംവിധാനം ചെയ്ത് മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രം ‘പാലും പഴവും’തിയറ്ററുകളിൽ കൈയടി നേടുന്നു. ഗൗരവമായ ഒരു വിഷയത്തെ നര്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ചിത്രമാണ് പാലും പഴവും. ഇന്സ്റ്റഗ്രാം ഉള്പ്പെടെയുള്ള മറ്റു നവ മാധ്യമങ്ങള് മലയാളികള്ക്കിടയില് പ്രചാരത്തിലാകുന്നതിനു മുമ്പ് ഏവരുടെയും ഹരമായിരുന്ന ഫേസ്ബുക്കാണ് ചിത്രത്തിലെ ഒരു പ്രധാന ഘടകം.
കുസൃതിത്തരങ്ങളാലും ആഴത്തില് ഹൃദയത്തില് സ്പര്ശിക്കുന്ന കഥാപാത്രവുമായും മീരാ ജാസ്മിന് വീണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയത്തില് തനിക്കുള്ള സ്ഥാനം ഊട്ടി ഉറപ്പിച്ചു. യുവനടന്മാരില് ശ്രദ്ധേയനായ അശ്വിനും സുനില് എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചു.
നര്മം വിതറുന്ന സംഭാഷണങ്ങളും രംഗങ്ങളുമായി അശോകന്റെ ബാങ്ക് മാനേജറും സുമേഷ് ചന്ദ്രന്റെ പ്യൂണും തീയറ്ററില് പൊട്ടിച്ചിരി ഉയര്ത്തി. മണിയന്പിള്ള രാജു, ശാന്തികൃഷ്ണ, രചന നാരായണന്കുട്ടി, നിഷ സാരംഗ്, മിഥുന് രമേഷ്, ആദില് ഇബ്രാഹിം, രഞ്ജിത് മണമ്പ്രക്കാട്ട് എന്നിവരും മികച്ച അഭിനയമാണ് ചിത്രത്തില് നടത്തിയിരിക്കുന്നത്.
ടു ക്രിയേറ്റീവ് മൈന്ഡ്സിന്റെ ബാനറില് വിനോദ് ഉണ്ണിത്താനും സമീര് സേട്ടും ചേര്ന്നാണ് ചിത്രത്തിന്റെ നിര്മാണം. കഥ, തിരക്കഥ, സംഭാഷണം – ആഷിഷ് രജനി ഉണ്ണികൃഷ്ണന്. ഛായാഗ്രഹണം – രാഹുല് ദീപ്. എഡിറ്റര് – പ്രവീണ് പ്രഭാകര്. സംഗീതം – ഗോപി സുന്ദര്, സച്ചിന് ബാലു, ജോയല് ജോണ്സ്, ജസ്റ്റിന് ഉദയ്. വരികള് – സുഹൈല് കോയ, നിതീഷ് നടേരി, വിവേക് മുഴക്കുന്ന്, ടിറ്റോ .പി. തങ്കച്ചന്. പശ്ചാത്തല സംഗീതം – ഗോപി സുന്ദര്.