മുംബൈ: മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി. ബഹുനില കെട്ടിടത്തിൽനിന്ന് ചാടിയാണ് യുവതി മകനൊപ്പം ജീവനൊടുക്കിയത്. മുംബൈ ചാന്ദ് വാലിയിലാണ് സംഭവം.
മരിച്ചത് പാലാ സ്വദേശി രേഷ്മയും ആറു വയസുള്ള മകനുമാണ്. രേഷ്മയുടെ ഭർത്താവ് കോവിഡ് ബാധിച്ച് കഴിഞ്ഞ മാസം മരിച്ചിരുന്നു. കെട്ടിടത്തിന്റെ 12-ാം നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്.