സോഷ്യല്‍മീഡിയയിലെ ട്രോളര്‍മാരുടെ ഇഷ്ടതാരമാണ് പേളി മാണിയെന്ന അവതാരക. ഇപ്പോള്‍ ട്രോളര്‍മാരെല്ലാം കൂട്ടത്തോടെ പേളിക്കെതിരേയാണ്. ട്രോളര്‍മാര്‍ക്കെതിരേ അവര്‍ നടത്തിയ ഒരു പരാമര്‍ശമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ട്രോളുകള്‍ക്ക് സെന്‍സറിങ് വേണമെന്നാണ് പേളി പറഞ്ഞത്. തമാശയായിട്ടുള്ള ട്രോളുകളും തന്നെ കളിയാക്കിയുള്ള ട്രോളുകളെല്ലാം ഞാന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാറുണ്ട്. പക്ഷേ മിക്ക ട്രോളന്മാരും അതിര് കടന്ന് ട്രോളുന്നുവെന്ന് പേളി പറയുന്നു. വ്യക്തിഹത്യകളിലും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിലുമാണ് ചില ട്രോളന്മാര്‍ ആനന്ദം കണ്ടെത്തുന്നതെന്നും പേളി മാണി പറഞ്ഞു. അതുക്കൊണ്ട് തന്നെ സെന്‍സറിങ് വേണം.
വ്യക്തിഹത്യകളിലും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിലുമാണ് ചില ട്രോളന്മാര്‍ ആനന്ദം കണ്ടെത്തുന്നതെന്നും പേളി മാണി പറഞ്ഞു. അതുക്കൊണ്ട് തന്നെ സെന്‍സറിങ് വേണം. എന്നാല്‍ പേളിയുടെ പ്രതികരണത്തെ ട്രോളി പല ട്രോളര്‍മാരും വീണ്ടും രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരത്തില്‍ മോശമായി ട്രോളുന്നത് സ്ത്രീകളെ എത്രമാത്രം വേദനിപ്പിക്കുന്നുണ്ടെന്ന് ട്രോളര്‍മാര്‍ അറിയുന്നുണ്ടാകില്ല. അതുക്കൊണ്ട് തന്നെ സ്ത്രീകള്‍ക്കെതിരെ വൃത്തിക്കേടുകള്‍ എഴുതുന്ന ചുവരുകളാവരുത് ട്രോള്‍ പേജുകളെന്നും പേളി പറഞ്ഞു. ഇനി ഇതുപോലെ സംഭവിക്കാതിരിക്കാന്‍ ട്രോളുകള്‍ക്കും സെന്‍സറിങ് വേണമെന്നും പേളി മാണി ആവശ്യപ്പെട്ടു.
ഒരു സ്വകാര്യചാനലില്‍ അവതാരകയായിട്ടാണ് പേളി മാണി സിനിമലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നത്. പിന്നീട് ജയസൂര്യ ചിത്രത്തിലടക്കം പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്തതോടെ സിനിമയില്‍ സജീവമായി. ടീം അഞ്ച്, കാപ്പിരി തുരുത്ത് തുടങ്ങിയ ചിത്രങ്ങളാണ് അവരുടേതായി വരാനുള്ളത്.