പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ പമ്പാ ഡാമിന്റെ ഷട്ടറുകൾ ഏതു സമയത്തും തുറന്നു വിടും. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവരും ശബരിമല തീർഥാടകരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
പമ്പാ ഡാമിന്റെ ഷട്ടറുകൾ തുറക്കും; തീരത്തു താമസിക്കുന്നവരും ശബരിമല തീർഥാടകരും ജാഗ്രത പുലർത്തണമെന്ന് അധികൃതർ
