
പത്തനംതിട്ട: ആശങ്കകൾക്ക് താത്കാലിക വിരാമമിട്ട് പമ്പ ഡാമിന്റെ ഷട്ടറുകൾ അടച്ചു. ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തിയതോടെയാണ് ഷട്ടറുകൾ അടച്ചത്.
ജലനിരപ്പ് 982.80 മീറ്ററായി കുറഞ്ഞതോടെയാണ് ഡാമിന്റെ ഷട്ടറുകൾ അടയ്ക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് അറിയിച്ചു.
ഞായറാഴ്ച ഉച്ചയോടെയാണ് പന്പ ഡാമിന്റെ ഷട്ടറുകൾ തുറന്നത്. ആറ് ഷട്ടറുകളും തുറന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജില്ലയുടെ വിവിധ മേഖലകളായ റാന്നി, കോലഞ്ചേരി, തിരുവല്ല പ്രദേശങ്ങളിൽ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതടക്കമുള്ള നടപടികൾ ആരംഭിച്ചിരുന്നു.