പമ്പാ ഡാ​മും തു​റ​ന്നു ;  തീ​ര​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്കം; അ​പ്പ​ർ കു​ട്ട​നാ​ട്, കു​ട്ട​നാ​ട് ഭാ​ഗ​ങ്ങളിൽ വെ​ള്ളം ഉയരുന്നു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​ഗി​രി പ​ദ്ധ​തി​യി​ലെ പ​ന്പ ഡാ​മും തു​റ​ന്നു. പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി​യാ​യ 986.33 മീ​റ്റ​റി​ൽ നി​ല​നി​ർ​ത്തി ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഇ​ന്ന് രാ​വി​ലെ തു​റ​ന്നു​വി​ട്ടു. ക​ക്കി ഡാ​മി​ൽ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പാ​യ 981.46 മീ​റ്റ​റി​ൽ നി​ല​നി​ർ​ത്തി ആ​ന​ത്തോ​ട് ഷ​ട്ട​റു​ക​ൾ തു​റ​ന്ന നി​ല​യി​ലാ​ണ്. നാ​ല് ഷ​ട്ട​റു​ക​ളും തു​റ​ന്നു.

മൂ​ഴി​യാ​റി​ൽ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി​യാ​യ 195.63 മീ​റ്റ​റി​ൽ നി​ല​നി​ർ​ത്തി ഡാം ​ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ക​യും അ​ട​ക്കു​ക​യും ചെ​യ്യു​ന്നു. സം​ഭ​ര​ണി​ക​ളി​ൽ നി​ന്നു​ള്ള വെ​ള്ളം എ​ത്തി​യ​തോ​ടെ പ​ന്പാ ന​ദി ക​ര ക​വി​ഞ്ഞു.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ര​ണ്ടു മീ​റ്റ​റോ​ളം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ആ​റന്മുള ഉ​ൾ​പ്പെ​ടെ വെ​ള്ള​പ്പൊ​ക്കം ഭീ​ക്ഷ​ണി​യി​ൽ ആ​ണ്. റാ​ന്നി ഭാ​ഗ​ത്ത് ന​ദി ക​ര ക​വി​ഞ്ഞു. അ​പ്പ​ർ കു​ട്ട​നാ​ട്, കു​ട്ട​നാ​ട് ഭാ​ഗ​ത്തും വെ​ള്ളം ക​യ​റി വ​രു​ന്നു.

Related posts