കു​ളി​ച്ചോ, പ​ക്ഷേ പ​ത​പ്പി​ക്ക​രു​ത്..! പ​രി​സ്ഥി​തി​യു​ടെ സ​ന്തു​ല​നാ​വ​സ്ഥ​യ്ക്ക് ദോ​ഷ​മാകുന്നു;  പ​മ്പ​യി​ൽ സോ​പ്പ് ഉ​പ​യോ​ഗി​ച്ചു​ള്ള കു​ളി നി​രോ​ധി​ച്ചു

പ​ത്ത​നം​തി​ട്ട: പ​മ്പാ​ന​ദി​യി​ൽ സോ​പ്പ്, എ​ണ്ണ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള കു​ളി ജി​ല്ലാ ക​ള​ക്ട​ർ നി​രോ​ധി​ച്ചു. തീ​ർ​ഥാ​ട​ക​ർ സോ​പ്പ്, എ​ണ്ണ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് സ്നാ​നം ചെ​യ്യു​ന്ന​തി​നാ​ൽ ജ​ലം മ​ലി​ന​പ്പെ​ടു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് പ​രി​സ്ഥി​തി​യു​ടെ സ​ന്തു​ല​നാ​വ​സ്ഥ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​തും പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യു​മാ​യ​തി​നാ​ലാ​ണു സോ​പ്പ്, എ​ണ്ണ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള കു​ളി നി​രോ​ധി​ക്കു​ന്ന​തെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം അ​ടു​ക്ക​വെ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വ്. തീ​ർ​ഥാ​ട​ന​കാ​ലം ക​ഴി​യു​ന്പോ​ൾ പ​ന്പ കൂ​ടു​ത​ൽ മ​ലി​നീ​ക​രി​ക്ക​പ്പെ​ടും. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ അ​ഭാ​വ​മാ​ണ് മു​ഖ്യ​കാ​ര​ണം.

വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ലാ​ണെ​ങ്കി​ൽ പോ​ലും പ​ന്പ മ​ലി​ന​മാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ജ​ല നി​യ​മം അ​നു​സ​രി​ച്ച് നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​ന്പ​യി​ൽ മ​ലി​നീ​ക​ര​ണ നി​രോ​ധം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടി​രു​ന്ന​താ​ണ്. ജ​ല​സ്രോ​ത​സു​ക​ളു​ടെ മ​ലി​നീ​ക​ര​ണം ഒ​രു​വ​ർ​ഷം മു​ത​ൽ ആ​റു​വ​ർ​ഷം വ​രെ ശി​ക്ഷ കി​ട്ടാ​വു​ന്ന ക്രി​മി​ന​ൽ കു​റ്റ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

കേ​ര​ള​ത്തി​ലെ പ്ര​ധാ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ണ് ശ​ബ​രി​മ​ല. ന​വം​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടു​മാ​സ​ത്തെ തീ​ർ​ഥാ​ട​ന​കാ​ല​ത്തു മാ​ത്രം ആ​റു കോ​ടി​യി​ല​ധി​കം ആ​ൾ​ക്കാ​രാ​ണു ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന​ത്. എ​ത്തു​ന്ന​വ​രെ​ല്ലാം ആ​ചാ​ര​ത്തി​ന്‍റെ പേ​രി​ൽ വ​സ്ത്രം പു​ണ്യ ന​ദി പ​ന്പ​യി​ൽ ഉ​പേ​ക്ഷി​ച്ചി​ട്ടാ​ണ് മ​ട​ങ്ങാ​റു​ള്ള​തും.

Related posts