പത്തനംതിട്ട: പ്രളയക്കെടുതിയിൽ പമ്പാ ത്രിവേണിയിൽ മാത്രം നൂറ് കോടിയുടെ നഷ്ടമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. പന്പാ തീരത്ത് ഇപ്പോഴത്തെ ദേവസ്വം ബോർഡ് പുതിയ നിർമാണങ്ങൾ ഒന്നും ഇനി നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പ, ആനത്തോട് അണക്കെട്ടുകൾ തുറന്നതോടെയാണ് പമ്പ ത്രിവേണി വെള്ളത്തിൽ മുങ്ങിയത്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ നിരവധി കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.