പൊൻകുന്നം: പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെ പെരുന്പാന്പിനെ കണ്ടെത്തി. ഇന്നു പുലർച്ചെ ഒന്നരയോടെ കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ കത്തലാങ്കൽ പടിയിൽ റോഡിന് കുറുകെ കടന്ന് ഒരു വീടിന്റെ ഭിത്തിയിലേക്ക് കയറുന്ന സമയത്താണ് പോലീസ് പെരുന്പാന്പിനെ കണ്ടത്. കത്തലാങ്കൽ പടിയിൽ മോൻസിയുടെ വീടിന്റെ പുറംഭിത്തിയിലേക്കാണ് 30 കിലോയും 12 അടി നീളവുമുള്ള പെരുന്പാന്പ് കയറിപ്പോകുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻതന്നെ പട്രോളിംഗ് സംഘത്തിലെ കെ.എസ്.ബിനു, സീജി രാജു, ഡ്രൈവർ സജീവ് എന്നിവർ ചേർന്ന് വീട്ടുകാരെ വിളിച്ചുണർത്തി വിവരം ധരിപ്പിച്ചു. തുടർന്ന് വീട്ടിലുണ്ടായിരുന്ന മോൻസി സുഹൃത്ത് ചക്കാലയ്ക്ക്ൽ നിധിനെ വിളിച്ചുവരുത്തി പാന്പിനെ പിടികൂടി. പിന്നീട് പാന്പിനെ ചാക്കിലാക്കി പോലീസ് വാഹനത്തിൽ പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചു.