കോൽക്കത്ത: ജീവന് ഭീഷണിയുണ്ടെന്ന് മയക്കുമരുന്ന് കേസിൽ ജയലിലായ ബംഗാൾ ബിജെപി യുവജന വിഭാഗം നേതാവ് പമേല ഗോസ്വാമി.
കോടതിയിൽനിന്നും മടങ്ങുമ്പോൾ മാധ്യമങ്ങളോടാണ് പമേല ഇക്കാര്യം അറിയിച്ചത്. കോൽക്കത്തയിലെ എൻഡിപിഎസ് കോടതി പമേലയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
പമേലയ്ക്കു ജാമ്യം നിഷേധിക്കുകയും പോലീസ് കസ്റ്റഡി 18 വരെ ദീർഘിപ്പിക്കുകയും ചെയ്തു. തനിക്കൊപ്പം അറസ്റ്റിലായ സുഹൃത്ത് പ്രബീറിന്റെയും ജീവൻ അപകടത്തിലാണെന്ന് പമേല പറയുന്നു.
ബിജെപി നേതാവ് രാകേഷ് സിംഗ് തന്നെയും പ്രബീറിനെയും ജയിലിൽവച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതായാണ് പമേലയുടെ പരാതി. ജീവന് ഭീഷണിയുണ്ട്.
തനിക്ക് നീതിവേണമെന്നും പമേല മാധ്യമങ്ങളോടായി പറഞ്ഞു.