കോൽക്കത്ത: പശ്ചിമബംഗാൾ യുവമോർച്ച സെക്രട്ടറിയെ കൊക്കെയ്നുമായി പോലീസ് പിടികൂടി.
പമേല ഗോസ്വാമി, ഇവരുടെ സുഹൃത്ത് പ്രബീർകുമാർ ഡേ എന്നിവരാണു സൗത്ത് കോൽക്കത്തയിൽ അറസ്റ്റിലായത്.
പമേലയുടെ ഹാൻഡ്ബാഗിൽനിന്നും ഇവർ സഞ്ചരിച്ചിരുന്ന കാറിൽനിന്നുമായി 100 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു.
പമേല ഏതാനും നാളുകളായി മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നുവെന്നും പ്രബീറാണ് മയക്കുമരുന്ന് എത്തിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.