കിടങ്ങൂര്‍: രണ്ടാം ഭാര്യയുടെ ആദ്യ ബന്ധത്തിലുണ്ടായ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കണ്ണൂര്‍ സ്വദേശി പിടിയില്‍.
മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞ കണ്ണൂര്‍ സ്വദേശിയായ ബിജു ബാലകൃഷ്ണനെ (41 )യാണ് കിടങ്ങൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ കെ.ആര്. ബിജു അറസ്റ്റ് ചെയ്തത്.
ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് രാമനാട്ടുകരയില്നിന്നാണ് പിടിയിലായത്. ആലപ്പുഴ സ്വദേശിയായ യുവതിയെയും മകളെയുംകൂട്ടി ചേര്‍പ്പുങ്കലിലുള്ള ലോഡ്ജില്‍ വാടകയ്ക്ക് താമസിച്ചു വരുന്നതിനിടെയായിരുന്നു സംഭവം.
ബിജുവിന്റെ പീഡനശ്രമത്തില്‍നിന്ന് രക്ഷപ്പെട്ട് ഓടിയ പെണ്‍കുട്ടിക്ക് സ്റ്റെയറില്‍ നിന്ന് വീണ് പരിക്കേറ്റിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കിടങ്ങൂര്‍ പോലീസ് കേസെടുത്തതറിഞ്ഞ് പ്രതി ഒളിവില്‍ പോവുകയായിരുന്നു.
പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷത്തിലാണ് പ്രതിയെ പിടികൂടിയത്.
കിടങ്ങൂര്‍ എസ്ഐ പി.എസ്. അനില്‍കുമാര്‍, എഎസ്ഐ ജയചന്ദ്രന്, എം.ജി. സുനില്‍കുമാര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
പീഡനം: പ്രതി അറസ്റ്റിൽ
കിടങ്ങൂർ: വിവാഹ വാഗ്ദാനം ചെയ്തു യുവതിയെ പീഡിപ്പിച്ചയാളെ കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഓതറ പാറക്കുളത്തിൽ സുനിൽകുമാറാ(49)ണ് അറസ്റ്റിലായത്.
തിരുവല്ല സ്വദേശിനിയായ യുവതിയെ ഇയാൾ വിവാഹ വാഗ്ദാനം നൽകി തിരുവല്ല, വാകത്താനം, കൂടല്ലൂർ സ്ഥലങ്ങളിൽ വാടകയ്ക്കു വീട് എടുത്താണു പീഡിപ്പിച്ചത്.
നിരന്തരം ആവശ്യപ്പെട്ടിട്ടും ഇയാൾ വിവാഹം കഴിക്കാതെ വന്നതോടെ യുവതി കിടങ്ങൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്നാണ് കിടങ്ങൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഒളിവിൽ കഴിഞ്ഞിരുന്ന വാകത്താനം മണികണ്ഠ അന്പലത്തിനടുത്തുള്ള വാടകമുറിയിൽ നിന്നാണു പ്രതിയെ പിടികൂടിയത്.
പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നിർദേശപ്രകാരം കിടങ്ങൂർ എസ്എച്ച്ഒ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.