കൊച്ചി: പന്പയിലേക്ക് 15 സീറ്റുകളിൽ കൂടുതലുള്ള സ്വകാര്യ വാഹനങ്ങൾ കടത്തിവിടണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി.
മണ്ഡല – മകര വിളക്ക് സീസണിൽ ഭക്തരുമായെത്തുന്ന വലിയ വാഹനങ്ങൾ പന്പയിലേക്ക് കടത്തിവിടാത്തത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും സർക്കാർ നിശ്ചയിച്ച നിരക്കിൽ നികുതി അടച്ച വലിയ വാഹനങ്ങൾ കടത്തി വിടാത്തത് വിവേചനമാണെന്നും കെ. ബാലചന്ദ്രൻ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു.
ഭക്തരുടെ താല്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് 15 സീറ്റിൽ താഴെയുള്ള വാഹനങ്ങൾക്കു മാത്രം അനുമതി നൽകിയതെന്നും മുൻ വർഷങ്ങളിലും ഇതേ രീതിയാണ് തുടർന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ദേവസ്വം ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.