കോട്ടയം: പാന്പാടിയിൽ പെട്രോൾ പന്പ് ജീവനക്കാരനെ തലക്കടിച്ചുവീഴ്ത്തി ഒന്നര ലക്ഷം രൂപ കവർന്ന കേസിലെ രണ്ടു പ്രതികളെ പിടികൂടുന്നതിനായി പോലീസ് ഡൽഹിയിൽ അന്വേഷണം ആരംഭിച്ചു. പാന്പാടി സിഐ യു. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണു ഡൽഹിയിൽ എത്തി അന്വേഷണം നടത്തുന്നത്.
കവർച്ച കേസിൽ രണ്ടു പ്രതികളെ പോലീസ് ബംഗളൂരുവിൽ നിന്നും പിടികൂടിയിരുന്നു. നേപ്പാൾ സ്വദേശികളായ രാംസിംഗ് (30), കിഷൻ ബഹാദൂർ (26) എന്നിവരാണു മുന്പു പിടിയിലായത്. ഇവർക്കൊപ്പം മോഷണ സംഘത്തിൽ ഉണ്ടായിരുന്ന രണ്ടു പേരെ പിടികൂടുന്നതിനായി പാന്പാടി സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിൽ അന്വേഷണം നടത്തുന്നത്.
ഡൽഹി കേന്ദ്രീകരിച്ചുള്ള ഹൈവേ മോഷണ സംഘാംഗങ്ങളാണു ഇവരെന്നു പോലീസിനു ആദ്യം തന്നെ സൂചന ലഭിച്ചിരുന്നു. രണ്ടു പേരെ പിടികൂടുന്നതിനു ഡൽഹിയിൽ നിരവധി പേരെ ചോദ്യം ചെയ്തുവരികയാണ്. പ്രതികളെ ഉടൻ പിടികൂടുമെന്നു സിഐ യു. ശ്രീജിത്ത് പറഞ്ഞു.
ചു