ന്യൂഡൽഹി: ആധാറും ആദായനികുതി വകുപ്പിന്റെ പാനും (പെർമനന്റ് അക്കൗണ്ട് നന്പർ) ബന്ധിപ്പിക്കാനുള്ള സമയം ഡിസംബർ 31 വരെ നീട്ടി. ഇന്നലെ സമയം അവസാനിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്.
ആധാറും മൊബൈൽ നന്പറും ബന്ധിപ്പിക്കാനുള്ള സമയപരിധിയും ഡിസംബർ 31 ആണ്. മൊബൈൽ സേവനദാതാക്കളുമായി ബന്ധപ്പെട്ടാണ് ആധാർ ബന്ധിപ്പിക്കേണ്ടത്. ക്ഷേമപദ്ധതികൾക്കായുള്ള ആധാർ ബന്ധിപ്പിക്കലും ഡിസംബർ 31 വരെ നീട്ടിയിരുന്നു.
ആധാർ ഭരണഘടനാപരമായി അസാധുവാണെന്നു കോടതി വിധിച്ചില്ലെങ്കിൽ ഡിസംബർ 31-നകം ആധാർ-പാൻ ബന്ധനം നടത്തണമെന്നാണ് പ്രത്യക്ഷ നികുതികൾക്കായുള്ള കേന്ദ്ര ബോർഡ് ഇന്നലെ പത്രക്കുറിപ്പിൽ പറഞ്ഞത്.