ന്യൂഡൽഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് ആധാർ നിർബന്ധമാണെന്നു സുപ്രീംകോടതി. ആദായനികുതിയുടെ പെർമനന്റ് അക്കൗണ്ട് നന്പറു(പാൻ)മായി ആധാർ ബന്ധിപ്പിക്കുകയും വേണം.
ആധാർ-പാൻ ബന്ധം ഇല്ലാതെ റിട്ടേൺ സമർപ്പിക്കാൻ അനുവദിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീംകോടതി അനുവദിച്ചു. ജസ്റ്റീസുമാരായ എ.കെ. സിക്രി, എസ്.
അബ്ദുൾ നസീർ എന്നിവരുടേതാണു വിധി. ആധാർബന്ധിപ്പിക്കൽ നിർബന്ധമാക്കിയ ആദായനികുതി നിയമം 139 എഎ വകുപ്പ് സുപ്രീംകോടതി നേരത്തേ സാധുവായി പ്രഖ്യാപിച്ചതാണെന്നു ബെഞ്ച് ചൂണ്ടിക്കാട്ടി.