സോഷ്യൽ മീഡിയയിൽ ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഓരോ നാട്ടിലെയും വ്യത്യസ്ത വിഭവങ്ങളെ കുറിച്ച് അറിയാനും അത് ഉണ്ടാക്കി നോക്കുവാനും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. ഭക്ഷണപ്രേമികൾക്കായി പ്രത്യേകം പേജുകളും ഇൻസ്റ്റഗ്രാമിൽ കാണാം.
ഇത്തരത്തിൽ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ വൈറലായ ഒരു വീഡിയോയിൽ സാധാരണയിൽ നിന്നും വ്യത്യസ്തമായൊരു ദോശ കാണാവുന്നതാണ്. പാൻ ദോശയാണ് ആ വ്യത്യസ്ത വിഭവം. ഈ ദോശ മാവിൽ വെറ്റില അരച്ച് ചേർത്തിട്ടുണ്ട്.
കച്ചവടക്കാരൻ ചൂടുള്ള ദോശ തവയിലേക്ക് പച്ച നിറത്തിലുള്ള മാവ് ഒഴിക്കുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ഇതിൽ പാൻ ചേർത്തിരിക്കുന്നു. അവൻ പച്ച മിശ്രിതം പരത്തുമ്പോൾ, ഡ്രൈ ഫ്രൂട്ട്സ്, ടുട്ടി ഫ്രൂട്ടി, ചെറി, ഉണക്കമുന്തിരി, ആപ്രിക്കോട്ട്, ഈന്തപ്പഴം, അത്തിപ്പഴം തുടങ്ങിയവയും ദോശയിൽ ചേർക്കുന്നു.
സിറപ്പും ഈ ദോശയ്ക്ക് മുകളിലേക്ക് ഒഴിച്ച് കൊടുക്കുന്നുണ്ട്. പിന്നാലെ ചീസും വിതറുന്നു. ഇതിന് ശേഷം ദോശയെ നാലായി മുറിച്ച് ഓരോന്നും പാൻ ആകൃതിയിൽ മടക്കിയെടുക്കുന്നു. തുടർന്ന് ഈ മടക്കിയ ദോശയിലേക്കും ചീസ് വിതറുന്നുണ്ട്.
ഇൻസ്റ്റഗ്രാമിൽ വൈറലായ ഈ വീഡിയോ 8.5 ലക്ഷത്തിലധികം വ്യൂസ് നേടി. സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്നുള്ള വ്യത്യസ്ത പ്രതികരണങ്ങളാൽ കമന്റ് സെക്ഷനും നിറഞ്ഞു.