മസാലദോശയിൽ ഉരുളക്കിഴങ്ങ്, സവാള തുടങ്ങിയവ ഉൾപ്പെടുന്ന കൂട്ടിനു പകരം മറ്റെന്തെങ്കിലും സങ്കൽപ്പിക്കാൻ കഴിയുമോ..? എന്നാൽ അതും സംഭവിച്ചിരിക്കുന്നു! മസാലദോശയിൽ ആരും നടത്താത്ത പരീക്ഷണം പയറ്റിയിരിക്കുകയാണു മഹാരാഷ്ട്രയിലെ സൂറത്ത് സ്വദേശിയായ ഒരു തട്ടുകടക്കാരൻ. അയാളുടെ സ്പെഷൽ ദോശയ്ക്ക് “പാൻ മസാലദോശ’ എന്നു പേരുമിട്ടു.
ഉരുളക്കിഴങ്ങ് അടിസ്ഥാനമാക്കിയുള്ള ക്ലാസിക് കോംപിനേഷനു പകരം പാൻമസാല, ഗുൽക്കന്ദ്, ടുട്ടി ഫ്രൂട്ടി എന്നിവയാണ് സൂറത്തുകാരൻ ചേർത്തത്. വെറ്റിലയെ ഓർമപ്പെടുത്താനായി മാവിനു പച്ചനിറം കൊടുത്തു.
സാധാരണ ഫുഡ് കളർ ആണ് ഇതിനായി മാവിൽ ചേർത്തത്. ചൂടായ കല്ലിൽ മസാലദോശയ്ക്കായി മാവു പരത്തിയശേഷം ആദ്യം കുറച്ചു വെണ്ണ ചേർത്തു.
തുടർന്ന്, ടുട്ടി ഫ്രൂട്ടി, ചെറി, ഉണക്കമുന്തിരി, ഈന്തപ്പഴം, റോസ് ഇതളുകൾ, അതിന്റെ സിറപ്പ് എന്നിവ ചേർത്തു. പിന്നെ കുറച്ച് ചീസും മയോണൈസും. എക്സിൽ പങ്കുവച്ച അതിവിചിത്രമായ ഈ പാചക വീഡിയോ ആയിരക്കണക്കിന് ആളുകളാണു കണ്ടത്.
Paan masala Dosa in Surat with the mandatory cheese nd mayonnaise 😂
— Lotus 🪷🇮🇳 (@LotusBharat) March 30, 2024
Next what kimaam,120 tobacco dosa? Bhaiya thoda saunf bhi daalo aur gulakand thoda kam 😂
What about the silver foil coating?😂
Southies waise bhi have a problem with gujjus these days after seeing the blasphemy… pic.twitter.com/63vLC7aEDZ