മുംബൈ: റിസർവ് ബാങ്ക് ഈ സാന്പത്തികവർഷത്തെ നാലാമത്തെ പണനയ അവലോകനം നാളെ ആരംഭിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം പണനയം പ്രഖ്യാപിക്കും. പലിശ വർധിപ്പിക്കാനാകും തീരുമാനം എന്നു നിരീക്ഷകർ കരുതുന്നു. 0.25 ശതമാനം വർധനയാണു പൊതുവേ പ്രതീക്ഷിക്കുന്നത്. ചിലർ അര ശതമാനം വരെ വർധന പ്രതീക്ഷിക്കുന്നുണ്ട്. പണവിപണിയിലും ഓഹരി വിപണിയിലുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണിത്. പണലഭ്യത കൂട്ടാനുള്ള ചില നടപടികളും ഉണ്ടാകും.
പണനയം വെള്ളിയാഴ്ച; പലിശ കൂടും
