ചിങ്ങവനം: വിജയദശമി ദിനമായ ഇന്ന് സരസ്വതി ക്ഷേത്രങ്ങളിലും വിവിധ സ്ഥാപനങ്ങളിലും അറിവിന്റെ ആദ്യക്ഷരം കുറിക്കാൻ വൻ തിരക്ക്. പനച്ചിക്കാട് ദക്ഷിണ മൂകാംബിയിലേക്ക് കുരുന്നുകളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. രാവിലെ നാലിന് പൂജയെടുപ്പിന് ശേഷം വിദ്യാരംഭത്തിന് തുടക്കം കുറിച്ചു.
നാടിന്റെ നാനാ ദിക്കിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് കുട്ടികളുമായി സരസ്വതി സന്നിധിയിൽ കാത്തു നിന്നത്. ഹരിശ്രീ മന്ത്രധ്വനികൾ കൊണ്ടു മുഖരിതമായ അന്തരീക്ഷത്തിൽ ഇണങ്ങിയും പിണങ്ങിയും കുരുന്നുകൾ ആചാര്യന്മാരുടെ മടിയിലിരുന്ന് അക്ഷരമാധുര്യം നുകർന്നു. 50 ൽപരം ആചാര്യന്മാരാണ് പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്നത്.
കുട്ടികൾക്കൊപ്പം ഭക്തജനങ്ങളും ദേവി സന്നിധിയിലെ മണൽ തിട്ടയിൽ ഒരിക്കൽ കൂടി ഹരിശ്രീ കുറിക്കുവാൻ കാത്തു നിന്നു. വൈകുന്നേരം വരെ എഴുത്തിനിരുത്ത് തുടരും. കലാമണ്ഡപത്തിൽ രാവിലെ നാലിന് സഹസ്രനാമ ജപത്തോടെ കലോപാസനകൾക്ക് തുടക്കം കുറിച്ചു.ക്ഷേത്രങ്ങൾക്കു പുറമെ ആശാൻ കളരികളിലും വിവിധ സ്ഥാപനങ്ങളിലും ഇന്ന് ആയിരക്കണക്കിന് കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. നു